പാസ്​വേഡ് ദുരുപയോഗം ചെയ്തു; ജീവനക്കാരനെതിരെ മെഡിക്കൽ ഓഫിസറുടെ പരാതി

അ​മ്പ​ല​പ്പു​ഴ: പാ​സ്​​വേ​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത് അ​നു​വാ​ദ​മി​ല്ലാ​തെ പ്രോ​ജ​ക്ട് സു​ലേ​ഖ സൈ​റ്റി​ൽ ക​ട​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പ​രാ​തി ന​ൽ​കി.

പു​റ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഷി​ബു സു​കു​മാ​ര​നാ​ണ് വി​ജി​ല​ൻ​സ് ആ​ൻ​ഡ്​ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി‍െൻറ ആ​വ​ശ്യ​പ്ര​കാ​രം കെ.​എം.​എം.​എ​ൽ പു​റ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി ര​ണ്ടു വ​ർ​ഷം മു​മ്പ്​ ആം​ബു​ല​ൻ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​തു​വ​രെ ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ വാ​ഹ​ന​മാ​യ​തി​നാ​ൽ ഈ ​ആം​ബു​ല​ൻ​സ് മേ​ജ​ർ ആ​ശു​പ​ത്രി​ക്ക് ന​ൽ​ക​ണ​മെ​ന്ന്​ ഡോ. ​ഷി​ബു സു​കു​മാ​ര​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് വേ​ത​ന​വും അ​നു​ബ​ന്ധ ചെ​ല​വു​ക​ളും എ​ന്ന പ്രോ​ജ​ക്ട് സു​ലേ​ഖ സൈ​റ്റി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ അ​നു​വാ​ദ​മോ അ​റി​വോ കൂ​ടാ​തെ എ​ന്‍റ​ർ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ സു​ലേ​ഖ സൈ​റ്റി‍െൻറ യൂ​സ​ർ ഐ.​ഡി, പാ​സ്​​വേ​ഡ് എ​ന്നി​വ ദു​രു​പ​യോ​ഗം ചെ​യ്ത് പ്രോ​ജ​ക്ട് എ​ന്‍റ​ർ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, ആ​ൾ​മാ​റാ​ട്ടം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചു​മ​ത്തി ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Password misused; Medical officer's complaint against the employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.