എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ൽ ആ​ഘോ​ഷ​ത്തി​ൽ (ചിത്രം: ബൈ​ജു കൊ​ടു​വ​ള്ളി)

പ്ലസ് വൺ പ്രവേശനം: ജയിച്ചവരെക്കാൾ കൂടുതൽ സീറ്റുണ്ട് ആലപ്പുഴ ജില്ലയിൽ

ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച മുഴുവൻ പേർക്കും പ്ലസ്‌ വൺ സീറ്റ് ഉറപ്പ്. 22,739 സീറ്റാണ് പ്ലസ് വണ്ണിന് ജില്ലയിലുള്ളത്. 21,879 പേരാണ് ഉപരിപഠനത്തിന്‌ അർഹരായിട്ടുള്ളത്. സി.ബി.എസ്.ഇ സ്കൂളിൽനിന്ന് കുറച്ചു കുട്ടികളെങ്കിലും സംസ്ഥാന സിലബസിലേക്ക് മാറാറുണ്ട്. ഇതുണ്ടായാലും ആവശ്യത്തിലറെ സീറ്റുണ്ടാകും.

സയൻസ്-12,839, ഹ്യുമാനിറ്റീസ്-3,300, കോമേഴ്‌സ്-6,500 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. 451 സീറ്റ് സ്പോർട്സ് ക്വോട്ടയിൽ ഉൾപ്പെടുന്നതാണ്. 15,244 സീറ്റ് മെറിറ്റ് വിഭാഗത്തിലും. കൂടാതെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 1,630 സീറ്റുമുണ്ട്. ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങിയ സാധ്യതകൾ വേറെയും. ഇഷ്ടപ്പെട്ട സ്കൂളുകളിൽ അലോട്ട്മെന്റ് കിട്ടുമോ എന്നതിലേയുള്ളൂ സംശയം. വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും വിട്ടുവീഴ്ച വേണ്ടിവരാം. നഗരങ്ങളിലെ സ്കൂളുകളിലാണ് തിരക്കു കൂടുതലുണ്ടാകുക.

മികച്ച സ്കൂളുകളിലും നഗരഹൃദയങ്ങളിലുള്ള സ്കൂളുകളിലേക്കുമാണ് കൂടുതൽ കുട്ടികളും അലോട്ട്മെന്റിലൂടെ അപേക്ഷിക്കാറുള്ളത്. പലപ്പോഴും ഗ്രാമീണ മേഖലകളിൽ സീറ്റ്‌ ഒഴിഞ്ഞുകിടക്കും. കഴിഞ്ഞവർഷവും ഇത്രയും സീറ്റുണ്ടായിരുന്നു.

Tags:    
News Summary - Plus One Admission: Alappuzha district has more seats than the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.