ആലപ്പുഴ: കളര്‍കോട് താനാകുളം സൗന്ദര്യവത്കരിച്ച് വിശ്രമകേന്ദ്രവും നടപ്പാതയും ആലിശ്ശേരി ക്ഷേത്രക്കുളം, പതിയാംകുളങ്ങര ക്ഷേത്രക്കുളം നവീകരണം എന്നീ പദ്ധതികൾക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്കി.
അമൃത് കോര്‍കമ്മിറ്റി തീരുമാന പ്രകാരം സീവ്യൂ, വഴിച്ചേരി വാര്‍ഡുകൾ ഉള്‍പ്പെട്ട സോണ്‍ 5ല്‍ പൈപ്പ് ലൈനുകള്‍ ഉൾപ്പെടെ പുതിയ ജലസംഭരണി സ്ഥാപിക്കാൻ തയാറാക്കിയ ഡി.പി.ആറിന് കൗണ്‍സില്‍ അംഗീകാരം നല്കി. ആലപ്പുഴ നഗരസഭ പ്രദേശത്തെ കൂള്‍ ബാറുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, ഓഡിറ്റോറിയങ്ങള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ ഏജന്‍സികളെ ചുമതലപ്പെടുത്താൻ താൽപര്യപത്രം ക്ഷണിച്ച് മോണിറ്റര്‍ ചെയ്യാൻ ഹെല്‍ത്ത് ഓഫിസറെ ചുമതലപ്പെടുത്തി.
ഹരിതകര്‍മ സേന കാർഡ് നഗരസഭ സേവനങ്ങൾക്ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ മുഴുവൻ വീട്ടിലും കാർഡ് ലഭ്യമാക്കാൻ ഭവന സന്ദർശനം നടത്തും. പ്ലാസ്റ്റിക് മാലിന്യം യൂസർ ഫീ പ്രകാരം ഹരിതകർമ സേനക്ക് നൽകുന്നുവെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാൻ പി.എസ്.എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ ബീന രമേശ്, കെ. ബാബു, എ. ഷാനവാസ്, കക്ഷിനേതാക്കളായ എം.ആർ. പ്രേം, നസീർ പുന്നക്കൽ, സലീം മുല്ലാത്ത്, കൗണ്‍സിലര്‍മാരായ ബി. മെഹബൂബ്, എല്ജിൻ റിച്ചാഡ്, എ.എസ്. കവിത, ഗോപിക, ബി. നസീർ, ജ്യോതി പ്രകാശ്, ലിന്റ ഫ്രാന്‍സിസ്, പി. റഹിയാനത്ത്, നജിത ഹാരിസ്, ഹെലൻ ഫെര്‍ണാണ്ടസ് മുനിസിപ്പൽ സെക്രട്ടറി എ.എം. മുംതാസ്, എന്‍ജിനീയർ ഷിബു എൽ. നാല്‍പ്പാട്ട്, ഹെല്‍ത്ത് ഓഫിസർ ഹര്‍ഷിദ് എന്നിവർ ചര്‍ച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.