ആലപ്പുഴ: പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 24 പച്ചക്കറി കടകളിൽ ക്രമക്കേട് കണ്ടെത്തി. ജില്ല സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പൊതുവിതരണ ഉദ്യോഗസ്ഥര്‍ പൊതുവിപണിയിലെ 105 കടകളാണ് പരിശോധിച്ചത്. പലയിടങ്ങളിലും ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുന്നതായും കണ്ടെത്തി.
കലക്ടറുടെ നിർദേശപ്രകാരമാണ് അരി, പലചരക്ക്, പച്ചക്കറി, ഫ്രൂട്ട്സ് തുടങ്ങിയ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. കൂടുതൽ വില ഈടാക്കിയ കടകളിൽ യഥാർഥ വില ബോര്‍ഡില്‍ എഴുതിവെച്ചു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്കി.
കരിഞ്ചന്തയും അമിത വില ഈടാക്കുന്നതുമായ കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അനധികൃതമായി വില ഈടാക്കുന്നത് തടയുക, കടയിലെ സാധനങ്ങളുടെ വില ഏകീകരിക്കുക, വില നിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.