ആലപ്പുഴ: പുഞ്ചകൃഷിയുടെ ഭാഗമായി ജില്ലയിലെ 14,529.4 ഹെക്ടര്‍ സ്ഥലത്തെ വിളവെടുപ്പ് പൂര്‍ത്തിയാക്കി. ആകെ 28,332.8 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ഇറക്കിയത്. ബാക്കി മേഖലകളില്‍ കൊയ്ത്ത് പുരോഗമിക്കുന്നു.
മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം പുഞ്ചകൃഷി കൊയ്ത്തുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴ കൊയ്ത്തിനെ പ്രതികൂലമായി ബാധിച്ചു. ജില്ലയില്‍ നിലവില്‍ ലഭ്യമായ കൊയ്ത്തുയന്ത്രങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഏജന്‍റുമാര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പാടശേഖരങ്ങള്‍ക്ക് നല്‍കണമെന്ന് യോഗത്തില്‍ നിര്‍ദേശം നല്‍കി.
തോമസ് കെ. തോമസ് എം.എല്‍.എ, എ.ഡി.എം സന്തോഷ് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി. രജത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രമാദേവി, അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുജ ഈപ്പന്‍, കൊയ്ത്തുയന്ത്ര ഏജന്‍റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.