ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും ജില്ലയിൽ 423 വീട് തകർന്നു. 23 വീട് പൂർണമായും നശിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ഏറ്റവുമധികം നാശനഷ്ടം. കുട്ടനാട്ടിൽ നാല് വീട് പൂർണമായും നശിച്ചു. 45 വീട് ഭാഗികമായി നശിച്ചു. കാർത്തികപ്പള്ളിയിൽ 51 വീട് ഭാഗികമായും മൂന്ന് വീട് പൂർണമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ വിവിധ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമായി 10 വീട് പൂർണമായും തകർന്നു. 300 വീട് ഭാഗികമായും നശിച്ചു. ചേർത്തല താലൂക്കിൽ അർത്തുങ്കൽ, തൈക്കാട്ടുശ്ശേരി, തുറവൂർ തെക്ക്, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളിലായി മരം വീടുകൾക്കുമുകളിൽ വീണ് 23 വീട് ഭാഗികമായി തകർന്നു. ഒറ്റമശ്ശേരിയിൽ കടൽക്ഷോഭത്തിൽ രണ്ട് വീട് പൂർണമായും തകർന്നു. മാവേലിക്കരയിൽ 12 വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ചെങ്ങന്നൂർ താലൂക്കിൽ ഏഴ് വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണു.
നഗരപ്രദേശങ്ങളിൽ മാത്രം മുപ്പതിലധികം വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്. ഇതോടെ മിക്കപ്രദേശങ്ങളും ഇരുട്ടിലായി. പലയിടത്തും രാത്രി വൈകിയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും ഇടപെടലിൽ മണിക്കൂറുകൾ പിന്നിട്ടാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതതടസ്സം നീക്കിയത്. ആലപ്പുഴ സെൻറ് ജോസഫ്സ് സ്കൂളിെൻറ മേൽക്കൂര തകർന്ന് സമീപത്തെ ഹോട്ടലിന് മുകളിൽവീണ് വലിയനാശമുണ്ടായി.
സ്കൂൾഗ്രൗണ്ടിലെയും പരിസരത്തെയും മരങ്ങൾ കടപുഴകി വിദ്യാർഥികളുടെ ശൗചാലയവും തകർന്നു. കലക്ടറേറ്റിന് സമീപത്തെ കണ്ണൻവർക്കി പാലത്തിനുസമീപം മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. സക്കറിയ ബസാറിലും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീടുകൾ ഭാഗികമായി തകർന്നതിനൊപ്പം കാറ്റിൽ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളടക്കം പറന്നുപോയി. നിർത്തിയിട്ട നിരവധി കാറുകളും നശിച്ചു. കൊറ്റംകുളങ്ങര കാളാത്ത് കെ.ജി. സചേതെൻറ വീടിന് മുകളിൽ വലിയ തേക്ക് വീണ് കാർപോർച്ചും ട്രസ് വർക്കും മതിലും തകർന്നു. വാടക്കൽ പനക്കൽ പി.എ. തോമസിെൻറ മരംവീണ് കിടപ്പുമുറി പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.
സഹായവുമായി ടീം വെൽഫെയർ
അമ്പലപ്പുഴ: വൈദ്യുതി നിലച്ചതോടെ രണ്ടുദിവസമായി വെളിച്ചവും ശുദ്ധജലവും കിട്ടാതെ വലഞ്ഞവർക്ക് വെൽഫെയർ പാർട്ടി സേവനവിഭാഗം തുണമായി. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ദുരിതംനേരിട്ട കുടുംബങ്ങൾക്ക് വാഹനത്തിൽ ജനറേറ്റർ ഘടിപ്പിച്ച് ആവശ്യത്തിന് ജലം പമ്പ് ചെയ്ത് നൽകി. സേവന വിഭാഗം കൺവീനർ അഹമ്മദ് കബീർ, യാസർ തുണ്ടിൽ, കെ.എം. റഷീദ് കോലേഴം, ജസീർ നീർക്കുന്നം എന്നിവർ നേതൃത്വം നൽകി.
ആലപ്പുഴ: കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചവർക്ക് സഹായഹസ്തവുമായി ടീം വെൽഫെയർ പ്രവർത്തകർ. ജില്ല കമ്മിറ്റി നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ ഹെൽപ് െഡസ്ക്കുകൾ പ്രവർത്തിച്ചുവരുന്നു. നൗഷാദ് പടിപ്പുരക്കൽ, ഹസനുൽ ബന്ന, ഡി.എസ്. സദറുദ്ദീൻ, ടി.എ. റാഷിദ്, എം. അബ്ദുൽ ലത്തീഫ്, സിബീഷ് ചെറുവല്ലൂർ, സജി ഫാസിൽ, നസീർ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.