ചെങ്ങന്നൂർ: നിയോജകമണ്ഡലത്തിലെ 177 വാർഡുകളിലും വായനശാലകൾ സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി സജിചെറിയാൻ.മാന്നാർ കുട്ടമ്പേരൂർ മഹാത്മജി സ്മാരകവായനശാലക്ക് പ്രവാസി വ്യവസായി രാജശ്രീയിൽ വി.കെ. രാജശേഖരൻ പിള്ള(ബാബു) നിർമിച്ചു നൽകിയ ഹാളിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പി.എൻ. ശെൽവരാജൻ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.വി. രത്നകുമാരി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ലൈബ്രറി കൗൺസിൽഅംഗം ജി.കൃഷ്ണകുമാർ, കലാസംവിധായകൻ രാജീവ് കോവിലകം, നോവലിസ്റ്റ് ഷാജി മാമ്മൻ എന്നിവരെ ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എൻ. കീർത്തി, ജില്ല അക്ഷരോത്സവ വിജയി സ്വാത്വിക സന്തോഷ്, താലൂക്ക് ബാലോത്സവ വിജയി പവിത്ര രാജീവ് എന്നിവരെ അനുമോദിച്ചു. വി.കെ. രാജശേഖരൻ പിള്ള
ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വൽസലാമോഹൻ, ബ്ലോക്ക്പഞ്ചായത്ത്. സ്ഥിരം സമിതി ചെയർമാൻ ബി.കെ. പ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരം സമിതി അധ്യക്ഷൻ സലീം പടിപ്പുരക്കൽ, അഡ്വ.കെ.വേണുഗോപാൽ, സി.പി. സുധാകരൻ, വാർഡ് അംഗം വി.ആർ. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. എം.വി. സുരേഷ് കുമാർ സ്വാഗതവും, വി.കെ. ഗോപിനാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.