പള്ളുരുത്തി: മക്കളാരും സംരക്ഷിക്കാതെ അവശ നിലയിൽ കണ്ടെത്തിയ റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെ ജില്ല സാമൂഹ്യ ക്ഷേമ വകുപ്പും, ഫോർട്ട് കൊച്ചി മെയിൻറനൻസ് ട്രൈബ്യൂണലും ചേർന്ന് എളങ്കുന്നപ്പുഴ സ്നേഹതീരം വൃദ്ധ സദനത്തിലേക്ക് മാറ്റി. കുമ്പളങ്ങി കോതകുളങ്ങര ശാസ്താ ക്ഷേത്രം റോഡിൽ വെളിപ്പറമ്പിൽ ചന്ദ്രൻ പിള്ളയെയാണ് (68) മാറ്റിയത്.
റെയിൽവേയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നു വിരമിച്ച ചന്ദ്രൻ പിള്ളക്ക് രണ്ട് ആൺമക്കളാണുള്ളത്. എന്നാൽ, ആരും തിരിഞ്ഞു നോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മരുന്നും ഭക്ഷണവും പരിചരണവും ലഭിക്കാതെ കൈകാലുകൾ വളഞ്ഞ് ഒരേ കിടപ്പിലായിരുന്നു ചന്ദ്രൻ പിള്ള . പാലിയേറ്റിവ് കെയർ പ്രവർത്തകരാണ് പലപ്പോഴും പരിചരിച്ചിരുന്നത്.
ദുരിത പൂർണമായ സ്ഥിതി അറിഞ്ഞ ഡിവിഷൻ കൗൺസിലർ സി.എൻ. രഞ്ജിത്ത് അധികാരികളെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇടക്കൊച്ചി വില്ലേജ് ഓഫിസർ എസ്. രാജേഷ്, ട്രൈബ്യൂണൽ ടെക്നിക്കൽ അസി. വിജയ ശ്രീ, ഒ.ബി.സി കൗൺസിലർ അനിൽ കുമാർ, സുനിത ജേക്കബ്ബ്, ജനമൈത്രീ എ.എസ്.ഐ. മണിക്കുട്ടൻ, പൊതുപ്രവർത്തകരായ കെ.പി. മണിലാൽ, വി.എം. ബിനിൽകുമാർ, പാലീയേറ്റീവ് പ്രവർത്തകരായ എം.എസ്. ഷിജു, ഷിബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.