അരൂർ: വ്യവസായ കേന്ദ്രത്തിൽ തലങ്ങും വിലങ്ങും കിടക്കുന്ന റോഡുകളിൽ പലതും തകർന്നു തരിപ്പണമായിട്ട് നാളുകളേറെയായി. ടാർ റോഡുകളായിരുന്ന ഇവയിൽ ടാറിന്റെ അംശംപോലും കാണാനില്ല.നൂറിലേറെ വ്യവസായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന വ്യവസായ കേന്ദ്രത്തിൽ റോഡ് നിർമിക്കുവാനുള്ള ചുമതല ആർക്കുമില്ലാത്ത സ്ഥിതിയാണുള്ളത്. വ്യവസായ വകുപ്പാണ് വ്യവസായങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ചെയ്തുകൊടുക്കേണ്ടത്.
എന്നാൽ, ഒരു സഹായവും വ്യവസായവകുപ്പ് ചെയ്തുകൊടുക്കുന്നില്ലെന്ന പരാതി വ്യവസായികൾക്കുണ്ട്. വ്യവസായികൾ പിരിച്ചെടുത്ത ലക്ഷങ്ങൾ ഉപയോഗിച്ചാണ് വർഷങ്ങൾക്കുമുമ്പ് വ്യവസായ കേന്ദ്രത്തിലെ റോഡുകൾ പുനർനിർമിച്ചത്. സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനങ്ങളാണ് വ്യവസായങ്ങളിലധികവും. കയറ്റുമതിയുടെ മികവിൽ കേന്ദ്രസർക്കാർ സമുദ്രോൽപന്ന കയറ്റുമതിയുടെ ‘മികവിന്റെ പട്ടണമായി’ അരൂരിനെ അംഗീകരിച്ചിട്ടും ഗതാഗതം, കുടിവെള്ളം, മാലിന്യ സംസ്കരണം എന്നീ കാര്യങ്ങളിൽ പരിഹാരമുണ്ടാക്കാൻ കേന്ദ്രസർക്കാറും ശ്രമിച്ചിട്ടില്ല. വലിയഭാരമുള്ള കണ്ടെയ്നർ ലോറികളാണ് വ്യവസായ കേന്ദ്രത്തിൽ വരുന്ന വാഹനങ്ങളിലധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.