മോട്ടോർ വാഹന വകുപ്പ് പിടികൂടിയ ട്രെയ്ലർ
കലവൂർ: ഗ്രീസുകൊണ്ട് നമ്പർ പ്ലേറ്റ് മറച്ച് ഓടിയ ട്രെയ്ലർ മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. പുലർച്ച കൊമ്മാടി ബൈപാസ് പ്ലാസയിൽ മോട്ടോർ വാഹന വകുപ്പ്- അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് വാഹന പരിശോധനക്കിടെ തമിഴ്നാട്ടിലെ ഹൊസൂർ പ്ലാന്റിൽനിന്ന് അശോക് ലെയ്ലാൻഡ് വാഹനങ്ങൾ കയറ്റി വന്ന ട്രെയിലർ പിടികൂടിയത്. പിറകുവശത്തെയും സൈഡിലെയും നമ്പർ പ്ലേറ്റുകൾ ഗ്രീസ് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ തിരുവനന്തപുരം ലക്ഷ്യമാക്കി ബൈപാസിലൂടെ കടന്നുപോയി. തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 6000 രൂപ പിഴ ചുമത്തി. എ.ഐ കാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽനിന്ന് ഒഴിവാകാനും ലെയ്ൻ ട്രാഫിക് പോലുള്ള നിയമലംഘനങ്ങൾ നടത്താനും വേണ്ടിയാണ് പല വാഹനങ്ങളും ഈ രീതി സ്വീകരിക്കുന്നതെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റോണി ജോസ് വർഗീസ്, എ. ജീബ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.