ആലപ്പുഴ: കഴിഞ്ഞ അഞ്ചുവർഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പൊതുജനങ്ങൾ നൽകിയ 9000ത്തോളം പൊന്നാടകൾ 75വയസ്സിന് മുകളിലുള്ളവർക്ക് നൽകി. ഇതിൽ 6000 നേരേത്ത വിതരണം ചെയ്തിരുന്നു. ഞായറാഴ്ച തുക്കുകുളം ഓഫിസിൽ നടന്ന ചടങ്ങിൽ 85കാരി കൊച്ചുപെണ്ണിനും 83കാരി രാജമ്മക്കും നൽകി മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു.
2006-11 കാലഘട്ടത്തിൽ മുതൽ ലഭിച്ച പൊന്നാടകൾ കൂട്ടിവെച്ച് ആവശ്യക്കാർക്ക് വിതരണം നടത്തിയിരുന്നു. ഇതിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത് ലഭിച്ച ബാഡ്ജ്, സമ്മാനങ്ങൾ, കാർഡുകൾ, ട്രോഫികൾ, പ്രോഗ്രാം നോട്ടീസ് തുടങ്ങിയവയെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഇതിനൊപ്പം 14 ലക്ഷത്തോളം വിലയുള്ള ആറായിരത്തോളം പുസ്തകങ്ങളുണ്ട്. ഇതിൽ 5000 രൂപയോളം വിലയുള്ളവയുമുണ്ട്. ഇതിൽ ആവശ്യമുള്ളത് എടുത്തശേഷം ലൈബ്രറികൾക്ക് നൽകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത സതീഷ്, വാർഡ് മെംബർ വിനോദ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.