ആലപ്പുഴ: സെർവർ തകരാർ കാരണം റേഷൻ വിതരണം അവതാളത്തിലായി. മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ മസ്റ്ററിങ് (ഇ-കെ.വൈ.സി പുതുക്കൽ) താൽകാലികമായി നിർത്തിവച്ചിട്ടും ഇ പോസ് സെർവർ തകരാറാണ് പ്രശ്നമായത്.
ഇതോടെ, ജില്ലയിൽ വീണ്ടും റേഷൻവിതരണം തടസ്സപ്പെട്ടു. ഇ പോസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി അയച്ചാണ് പലർക്കും റേഷൻ നൽകിയത്.
ഇതിന് ഏറെ സമയമെടുത്തതിനാൽ റേഷൻ കടകളിൽ വൻതിരക്ക് അനുഭവപ്പെട്ടു. രണ്ടാഴ്ച മുമ്പ് മൂന്ന് ദിവസവും തുടർച്ചയായി റേഷൻവിതരണം മുടങ്ങിയിരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത റേഷൻ സാധനങ്ങളിൽ 64.5 ശതമാനവും ഒ.ടി.പി വഴിയാണ്. ചില അവസരങ്ങളിൽ ഇതും മുടങ്ങിയതോടെ പൊതുവിതരണം താറുമാറായി. രജിസ്റ്റർ ചെയ്ത ഫോൺ നമ്പറില്ലാതെ കടകളിലെത്തിയവർ നിരാശയോടെയാണ് മടങ്ങിയത്. അധിക ജോലിഭാരം കാരണം ഭൂരിഭാഗം റേഷൻ കടക്കാരും രജിസ്റ്റർ സംവിധാനത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ മുതിരാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.