ആലപ്പുഴ: ഒരുവർഷം നീളുന്ന ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. വൈകീട്ട് മൂന്നിന് പൊതുസമ്മേളനം കര്‍ണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന് ഫാസില്‍ മുഖ്യാതിഥിയാകും. അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 6.30ന് പൂർവ വിദ്യാർഥി സംഗമം കലക്ടർ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച വൈകീട്ട് മൂന്നിന് രക്ഷാകര്‍തൃ സംഗമം മുന്‍ എം.എല്‍.എ അഡ്വ. ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര് എം. മാക്കിയില്‍ മുഖ്യാതിഥിയാകും. മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. അര്‍ശദ് ബാഖവി അല്‍ഫലാഹി ക്ലാസ് നയിക്കും. വൈകീട്ട് 4.30ന് ശാസ്ത്രസെമിനാര്‍ മുന്‍മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് എ. മുഹമ്മദ് സ്വാലിഹ് വിഷയം അവതരിപ്പിക്കും. വൈകീട്ട് ഏഴിന് ഗായിക സജ്ല സലീം നയിക്കുന്ന ഇശല്‍സന്ധ്യ. 1998ല്‍ മൂന്ന് ബാച്ചുകളോടെയാണ് ഹയർ സെക്കൻഡറി ആരംഭിച്ചത്. പിന്നീട് 2003ൽ മൂന്നും 2013ല്‍ രണ്ടും അധിക ബാച്ചുകള്‍ ലഭിച്ചു. പിന്നീട് അൺ എയ്ഡഡില്‍ നാല് ബാച്ചുകൂടി ലഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലർത്തുന്ന ന്യൂനപക്ഷപദവിയുള്ള വിദ്യാലയമാണ്. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.എം. നസീര്‍, ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ ശംസുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് ഷാജി ജമാൽ, ഭാരവാഹികളായ എസ്.എം. ഷരീഫ്, ടി.എ. അഷ്റഫ് കുഞ്ഞാശാന്‍, ഇ. സീന, എ.എം. നൗഫല്‍, ഷെഹീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.