സജി ഫാസിൽ (പ്രസി.),
യാസിർ തുണ്ടിൽ (ജന. സെക്ര)
ആലപ്പുഴ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ല പ്രസിഡന്റായി സജി ഫാസിലിനെയും ജനറൽ സെക്രട്ടറിയായി യാസിർ തുണ്ടിലിനെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി അൻവർ ഹസൻ, ഹബീബ് റഹ്മാൻ, ഷാനവാസ്, ജാബിർ ജനൂബി, മൂസ മൂഹ്യിദ്ദീൻ എന്നിവരെയും സെക്രേട്ടറിയറ്റ് അംഗങ്ങളായി ടി.എ. റജാ, ശഹിൻ ശിഹാബ് എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയ പ്രസിഡന്റുമാരായി ജഹാസ് (കായംകുളം), സാദിഖ് റഷീദ് (ഹരിപ്പാട്), സിയാദുദ്ദീൻ ലബ്ബ (അമ്പലപ്പുഴ), സഫീദ് സുബൈർ (ആലപ്പുഴ), പി.ബി. ശഫീഖ് (അരൂർ), എം.എൻ. ഫാറൂഖ് (ചേർത്തല) എന്നിവരെയും തെരഞ്ഞെടുത്തു. റഈസ് ബിലാൽ, നൗഫൽ തുറവൂർ എന്നിവർ ജില്ല കമ്മിറ്റി അംഗങ്ങളാണ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്് സംസ്ഥാന സെക്രട്ടറി ജുമൈൽ. പി.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.എം. സജീദ്. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.