ആലപ്പുഴ: നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന അനൗൺസ്മെൻറുമായി തെരഞ്ഞെടുപ്പ് പ്രചാരണവാഹനം മണ്ഡലത്തിൽ തലങ്ങും വിലങ്ങും ചീറിപ്പായുേമ്പാൾ യുവജനസംഘടനയുടെ ധീരനായ പോരാളി കുളു-മണാലി യാത്രക്ക് പെട്ടിയൊരുക്കുന്ന തിരക്കിലായിരുന്നു.
ആഹ്വാനംകേട്ട് പാവപ്പെട്ട വോട്ടർമാർ ബൂത്തിൽ ക്യൂ നിൽക്കുേമ്പാൾ ബാങ്ക് ജീവനക്കാരൻ കൂടിയായ യുവാവും അമ്മാവെൻറ മകനുമടങ്ങുന്ന സംഘം അവിടെ അടിച്ചു പൊളിക്കുകയായിരുന്നത്രേ.
ജില്ല പഞ്ചായത്തിലെ വനിത അംഗത്തിെൻറ മകൻ വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പാണ് ടൂർ പോയത്. ഒരുപക്ഷേ ഇക്കാര്യം ആരോരുമറിയാതെ പോകുമായിരുന്നു. കഷ്ടകാലത്തിന് വോട്ടെടുപ്പിെൻറ തലേന്ന് രാത്രി പിതൃസഹോദരൻ മരണമടഞ്ഞു. അന്ത്യകർമങ്ങൾക്ക് അയൽവാസികൾ ശേഷക്കാരനെ തിരക്കിയതോടെയാണ് കള്ളി വെളിച്ചത്തായത്. പുന്നപ്ര നോർത്ത് എൽ.സി അംഗമായ മാതാവ് ഉത്തരംകിട്ടാതെ കുഴങ്ങി. സ്ഥലത്തില്ലെന്ന മറുപടിയിൽ അയൽവാസികൾ തൃപ്തരായെങ്കിലും പാർട്ടിക്കാർ വെറുതെയിരുന്നില്ല.
എട്ടാം വാർഡിെല വോട്ടറായ മകനും രണ്ടാം വാർഡിലെ വോട്ടറായ സഹോദരപുത്രനും കൂട്ടുകാരോടൊപ്പം ഹിമാചൽയാത്രക്ക് പോയ വിവരം വനിത സഖാവ് എത്ര മൂടിവെക്കാൻ ശ്രമിച്ചിട്ടും പുറത്തായി. തെളിവുകൾ അവശേഷിപ്പിക്കാതെ യാത്ര പൂർത്തിയാക്കാൻ സമൂഹമാധ്യമ പ്രചാരണം ബോധപൂർവം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ദേഷ്യംമൂത്ത ബൂത്ത് കമ്മിറ്റി സെക്രട്ടറി നൽകിയ പരാതി സി.പി.എം ജില്ല നേതൃത്വം ഗൗരമായി എടുത്തതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.