ആലപ്പുഴ: ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് മാവേലിക്കരയിലെ ഓക്സിജൻ ഉൽപാദനസ്ഥാപനമായ ട്രാവൻകൂർ ഓക്സിജൻ ലിമിറ്റഡിെൻറ പ്രവർത്തനം ദിവസവും വിലയിരുത്താനും ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ചെങ്ങന്നൂർ ഭൂരേഖ തഹസിൽദാറെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റായി നിയോഗിച്ച് കലക്ടർ എ. അലക്സാണ്ടർ ഉത്തരവിട്ടു. മാവേലിക്കര എസ്.എച്ച്.ഒ, ജോയൻറ് ആർ.ടി.ഒ, ഫയർ-െറസ്ക്യു സ്റ്റേഷൻ ഓഫിസർ, താലൂക്ക് വ്യവസായ ഓഫിസർ എന്നിവർ അംഗങ്ങളായ സമിതിയും രൂപവത്കരിച്ചു. ട്രാവൻകൂർ ഓക്സിജൻ ലിമിറ്റഡിെൻറ പ്രവർത്തനം സമിതി ദിവസവും വിലയിരുത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വേണ്ട ഓക്സിജെൻറ ഉൽപാദനം നടക്കുന്നുണ്ടെന്നും ഉൽപാദിപ്പിക്കുന്ന ഓക്സിജെൻറ 50 ശതമാനം ജില്ലയിൽ ലഭിക്കുന്നുണ്ടെന്നും ബാക്കി മാത്രമേ മറ്റുജില്ലകളിലേക്ക് ആനുപാതികമായി നൽകുന്നുള്ളൂവെന്നും ഉറപ്പാക്കും.
പ്ലാൻറിെൻറ പ്രവർത്തനം തടസ്സമില്ലാതെ 24 മണിക്കൂറും നടക്കുന്നതിന് വൈദ്യുതിവിതരണം സുഗമമാക്കാൻ ഹരിപ്പാട് കെ.എസ്.ഇ.ബി. ചീഫ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നാനൂറിൽപരം ഹൈ ഫ്ലോ ഓക്സിജൻ കിടക്കകൂടി പ്രവർത്തനസജ്ജമാക്കും.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ-225, ഡി.സി മിൽസ്-160, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി ഒരു ഹൈ ഫ്ലോ ഓക്സിജൻ ബെഡ് വാർഡ് എന്നിങ്ങനെയാണ് സജ്ജമാക്കുന്നത്.
കൂടാതെ, നിലവിൽ ജില്ലയിലെ മെഡിക്കൽ കോളജ് ആശുപത്രി-300, ആലപ്പുഴ വനിത-ശിശു ആശുപത്രി-131, ചേർത്തല താലൂക്ക് ആശുപത്രി-150, ആലപ്പുഴ ജനറൽ ആശുപത്രി- 75, ഡി.സി മിൽസ്-20, ചെങ്ങന്നൂർ ഐ.പി.സി-10, എൽമെസ് ആശുപത്രി-10 എന്നിങ്ങനെ ഹൈ ഫ്ലോ ഓക്സിജൻ കിടക്കകളുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.