ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് മിന്നുംജയം. കഴിഞ്ഞ വർഷത്തേക്കാൾ (99.9) 0.63 വിജയശതമാനം ഉയർത്തിയതിനൊപ്പം എ പ്ലസിലും വർധനയുണ്ടാക്കിയാണ് ഇക്കുറി നേട്ടം. ജില്ലയിൽ 10,974 ആൺകുട്ടികളും 10,635 പെൺകുട്ടികളും ഉൾപ്പെടെ 21,609 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 10,935 ആൺകുട്ടികളും 10,614 പെൺകുട്ടികളും ഉൾപ്പെടെ 21,549 പേർ ഉപരിപഠനത്തിന് അർഹതനേടി. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാര്‍ഥികൾ പരീക്ഷയെഴുതിയത് കുട്ടനാടാണ് (1840).
ജില്ലയിൽ നൂറു ശതമാനം വിജയം നേടിയത് ഗവ. സ്കൂളുകൾ -45, എയ്ഡഡ് സ്കൂളുകൾ - 85, അൺ എയ്ഡഡ് സ്കൂളുകൾ -അഞ്ച് എന്നിങ്ങനെയാണ്
4004 വിദ്യാർഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. വിദ്യാഭ്യാസ ജില്ലകളായ ചേർത്തല -1007 (323 ആൺ., 684 പെൺ.), ആലപ്പുഴ -1178 (389 ആൺ., 789 പെൺ.), മാവേലിക്കര -1429 (555 ആൺ., 944 പെൺ.), കുട്ടനാട് -320 (134 ആൺ., 186 പെൺ.) എന്നിങ്ങനെയാണ് എ പ്ലസ് സ്വന്തമാക്കിയത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഉൾപ്പെടെ 135 സ്കൂളുകൾക്കാണ് നൂറുശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 45 സ്കൂളുകളാണ് നൂറുശതമാനത്തിൽനിന്ന് കുറഞ്ഞത്. ജില്ലയിൽ ഏറ്റവുംകൂടുതൽ വിജയശതമാനം നേടി മാവേലിക്കര വിദ്യാഭ്യാസ ജില്ല ഒന്നാമതെത്തി. ഇവിടെ 99.89 ശതമാനമാണ് വിജയം. 99.87 ശതമാനം വിജയംനേടിയ ആലപ്പുഴ വിദ്യാഭ്യാസ ജില്ല രണ്ടും 99.84 ശതമാനത്തിൽ കുട്ടനാട് വിദ്യാഭ്യാസ ജില്ല മൂന്നുംസ്ഥാനം നേടി. 99.38 ശതമാനം വിജയത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലക്കാണ് മൂന്നാംസ്ഥാനം.
മാവേലിക്കരയിൽ 3509 ആൺകുട്ടികളും 3451 പെൺകുട്ടികളും ഉൾപ്പെടെ 6960 പേർ പരീക്ഷയെഴുതിയതിൽ 6952 പേരും ആലപ്പുഴയിൽ 3042 ആൺകുട്ടികളും 3133 പെൺകുട്ടികളും ഉൾപ്പെടെ 6175ൽ 6167 പേരും കുട്ടനാട് 949 ആൺകുട്ടികളും 891 പെൺകുട്ടികളും ഉൾപ്പെടെ പരീക്ഷയെഴുതിയതിൽ 1840ൽ 1837 വിദ്യാർഥികളും ചേർത്തലയിൽ 3474 ആൺകുട്ടികളും 3160 പെൺകുട്ടികളും ഉൾപ്പെടെ 6634ൽ 6593 പേരും വിജയിച്ചു. സംസ്ഥാനത്ത് കുറച്ച് വിദ്യാർഥികൾ പരീക്ഷയെഴുതിയ വിദ്യാഭ്യാസ ജില്ലയായ കുട്ടനാട്ടിൽ 1840 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ മൂന്നുപേർ മാത്രമാണ് തോറ്റത്. ഒരാൾ മാത്രം പരീക്ഷയെഴുതിയ ഇടനാട് എൻ.എസ്.എസ്.എച്ച്.എസും നൂറുശതമാനം വിജയം നേടി.
ആലപ്പുഴ: മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ജില്ലയിൽ വൻവർന. ഇക്കുറി 4004 പേരാണ് എ പ്ലസ് വിജയം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം ജില്ലയിൽ 3818 പേർക്കാണ് എ പ്ലസ് കിട്ടിയത്. മുൻവർഷത്തേക്കാൾ 186 പേർക്കാണ് ഇക്കുറി എല്ലാ വിഷയത്തിലും എ പ്ലസ് വിജയം നേടാനായത്. ചേർത്തല -1007, ആലപ്പുഴ -1178, മാവേലിക്കര -1499, കുട്ടനാട് -320 എന്നിങ്ങനെയാണ് എ പ്ലസ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.