അരൂർ: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളത്തിൽ. മഴ കടുത്താൽ സ്കൂൾ ഗ്രൗണ്ട് മുഴുവൻ നീന്തിക്കടന്നുവേണം കുട്ടികൾ ക്ലാസിലെത്താൻ. നടുമുറ്റത്തും സ്കൂളിന്റെ ചുറ്റിലും വെള്ളക്കെട്ടുണ്ട്. അഞ്ച് മുതൽ പ്ലസ് ടു വരെ ക്ലാസുകളുള്ള സ്കൂളിൽ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.
പഴയ കാലങ്ങളിൽ സ്കൂൾ വളപ്പിൽ വെള്ളം നിൽക്കുകയില്ലായിരുന്നു. തൊട്ടരികിൽ തന്നെയുള്ള പള്ളിക്കുളത്തിലേക്ക് വെള്ളം ഒഴുകിപ്പോകുമായിരുന്നു. പള്ളിക്കുളത്തിൽനിന്ന് തോടുകളിലേക്ക് എത്തുന്ന പൈപ്പുകൾ റോഡിനടിയിലൂടെ സ്ഥാപിച്ചിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡന്റ് ജോളി പറയുന്നു. മണ്ണുവന്ന് പൈപ്പ് അടഞ്ഞതുകൊണ്ടാണ് വെള്ളമൊഴുകിപപ്പോകാത്തതെന്നും ഫയർഫോഴ്സ് ശക്തിയിൽ വെള്ളം പമ്പ് ചെയ്താൽ തടസ്സം മാറ്റാനാകുമെന്നും പഞ്ചായത്തിന് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.