സംസ്ഥാന ബജറ്റ്​; ആലപ്പുഴ സിവില്‍സ്റ്റേഷന് നാലുകോടി

ആ​ല​പ്പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ആ​ല​പ്പു​ഴ റ​വ​ന്യൂ ഡി​വി​ഷ​ന്‍ ഓ​ഫി​സ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന്​ നാ​ലു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ന്​ മൂ​ന്നു​കോ​ടി, ആ​ല​പ്പു​ഴ വി​ജ​യ പാ​ര്‍ക്ക് ന​വീ​ക​ര​ണം ര​ണ്ടു​കോ​ടി, ക്ലീ​ന്‍ ആ​ല​പ്പു​ഴ സ​മ്പൂ​ര്‍ണ മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന പ​ദ്ധ​തി​ക്ക്​ ഒ​രു​കോ​ടി, ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഓ​ഫു​സ് ഒ​രു​കോ​ടി എ​ന്നി​ങ്ങ അ​നു​വ​ദി​ച്ച​താ​യി പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു.

മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ടൂ​റി​സം ഫെ​ലി​സി​റ്റേ​ഷ​ന്‍ സെ​ന്റ​ര്‍, ആ​ര്യാ​ട് നോ​ര്‍ത്ത് യു.​പി സ്‌​കൂ​ള്‍ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യം, എ​സ്.​എ​ല്‍ പു​രം സ​ദാ​ന​ന്ദ​ന്‍ സ്മാ​ര​ക നാ​ട​ക തി​യ​റ്റ​ര്‍ സ​മു​ച്ച​യം, ആ​ല​പ്പു​ഴ മ​ണ്ഡ​ലം മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വി​പ​ണ​ന കേ​ന്ദ്രം, ശാ​സ്ത്രീ​യ ഫി​ഷ് ലാ​ന്‍ഡി​ങ് സെ​ന്റ​റും പു​ലി​മു​ട്ടും, സ​ര്‍വോ​ദ​യ​പു​രം അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം, ആ​ല​പ്പു​ഴ ക​നാ​ല്‍ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം, ക​നോ​യി​ങ് ക​യാ​ക്കി​ങ് പ​രി​ശീ​ല​ന കേ​ന്ദ്രം, ഗ​വ. സി​ദ്ധ​വൈ​ദ്യ ഡി​സ്‌​പെ​ന്‍സ​റി, മ​ണ്ണ​ഞ്ചേ​രി ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി, മാ​രാ​രി​ക്കു​ളം ഗ​വ. ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി എ​ന്നി​വ​ക്ക്​ കെ​ട്ടി​ടം നി​ര്‍മാ​ണം, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ തീ​ര​പ്ര​ദേ​ശ​ത്തെ തി​യ​ശ്ശേ​രി പൊ​ഴി, കാ​രി​പൊ​ഴി, ഓ​മ​ന​പൊ​ഴി, അ​റ​ക്ക​ല്‍പൊ​ഴി ചെ​റി​യ​പൊ​ഴി എ​ന്നി​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ​വ ബ​ജ​റ്റി​ല്‍ പ​രാ​മ​ര്‍ശം നേ​ടി​യെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു. 

പാവപ്പെട്ടവരെ വഞ്ചിച്ചു -എ.എ. ഷുക്കൂർ

ആ​ല​പ്പു​ഴ: പാ​വ​പ്പെ​ട്ട​വ​രെ​യും ഇ​ട​ത്ത​ര​ക്കാ​രെ​യും വ​ഞ്ചി​ച്ച ബ​ജ​റ്റാ​ണ് സ​ർ​ക്കാ​റി​ന്‍റേ​തെ​ന്ന്​ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ. സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക​യാ​യി​ട്ടും ന​ൽ​കാ​ൻ നി​ർ​ദേ​ശ​മി​ല്ലാ​ത്ത്​ ക്രൂ​ര​ത​യാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മ​ത്സ്യ​മേ​ഖ​ല​യി​ലും ക​യ​ർ, ക​ശു​വ​ണ്ടി, കൈ​ത്ത​റി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​ക​ളി​ൽ മു​ൻ​കാ​ല ബ​ജ​റ്റു​ക​ളി​ലെ പ്ര​ഖ്യാ​പി​ത നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​തി​രു​ന്ന സ​ർ​ക്കാ​ർ അ​ത് പൂ​ർ​ണ​മാ​യും മ​റ​ച്ചു​വെ​ച്ചു​കൊ​ണ്ടാ​ണ് നാ​മ​മാ​ത്ര തു​ക നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നിരാശജനകം -ബി.ജെ.പി അധ്യാപക സെൽ

ചെ​ങ്ങ​ന്നൂ​ർ: 11ാം ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യം പ്രോ​വി​ഡ​ൻ​റ് ഫ​ണ്ടി​ൽ ല​യി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​കാ​ത്ത്​ ജീ​വ​ന​ക്കാ​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് ബി.​ജെ.​പി അ​ധ്യാ​പ​ക സെ​ൽ സം​സ്ഥാ​ന ക​ൺ​വീ​ന​ർ ജി. ​ജ​യ​ദേ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​രു നേ​ട്ട​വു​മി​ല്ലാ​ത്ത ബ​ജ​റ്റാ​ണ് മ​ന്ത്രി ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ആ​രോ​പി​ച്ചു.

കാർഷിക മേഖലയെ അവഗണിച്ചു –കർഷക ഫെഡറേഷൻ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യെ​ക്കു​റി​ച്ച്​ ഒ​രു നി​ർ​ദേ​ശ​വു​മി​ല്ലെ​ന്ന്​ കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച കു​ട്ട​നാ​ട് പാ​ക്കേ​ജ് പ​ദ്ധ​തി​ക​ളും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​യി​ല്ലെ​ന്നും ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​മെ​ന്ന് ഒ​രു ഉ​റ​പ്പു​മി​ല്ല. കൃ​ഷി​ക്കാ​ര​നെ കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ നി​ല​നി​ർ​ത്താ​ൻ ഒ​രു പ​ദ്ധ​തി​യും ബ​ജ​റ്റി​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​ബ​റി​ന് കി​ലോ​ക്ക് 250 രൂ​പ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - State Budget; 4 crores for Alappuzha Civil Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.