മാന്നാർ: പക്ഷാഘാതം ബാധിച്ച് രണ്ടുകാലിനും ബലമില്ലാത്ത 50കാരനെ ബംഗളൂരുവിൽ നിന്ന് സ്വദേശമായ മാവേലിക്കര ചെട്ടികുളങ്ങരയിലേക്ക് കർണാടക രജിസ്ട്രേഷൻ കാറിൽ വരവേ മാന്നാറിലിറക്കിവിട്ട് വാഹനം കടന്നുകളഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം.
മാന്നാർ-പുലിയൂർ റോഡിൽ കുട്ടമ്പേരൂർ മുട്ടേൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ മുൻവശത്തെ വിശ്രമകേന്ദ്രത്തിലാണ് ചെട്ടികുളങ്ങര കണ്ണമംഗലം ഈരേഴ വടക്ക് കല്ലിക്കോത്ത് ബെഥേൽ സാജൻ വർഗീസിനെ കണ്ടെത്തിയത്.
ബംഗളൂരുവിലെ കമ്പനിയിൽ ജോലിയുണ്ടായിരുന്ന സാജൻ പക്ഷാഘാതത്തിനുള്ള ചികിത്സക്ക് വിധേയനായ ശേഷമാണ് നാട്ടിലേക്ക് വണ്ടികയറിയതെന്ന് പറയുന്നു. അവിടെ സ്കാനിങ് നടത്തിയതുൾെപ്പടെയുള്ള രേഖകൾ കൈവശമുണ്ട്.
കൈവശമുള്ള ആധാർ കാർഡിലൂടെയാണ് വിലാസം മനസ്സിലായത്. വിവരമറിഞ്ഞ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എച്ച്.ഐ ഗോപകുമാറും പൊലീസും ഫോൺ നമ്പറുകളിൽ ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും ആരും വ്യക്തമായി പ്രതികരിക്കാനോ ഏറ്റെടുക്കാനോ തയാറായില്ല. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.