ആറാം ദിവസവും വിദ്യാർഥിയെ കണ്ടെത്താനായില്ല; ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലും വി​ഫ​ലം

ആ​ല​പ്പു​ഴ: ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ആ​റാം ദി​വ​സ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​മ്പോ​ളി വി​ക​സ​നം പ​ടി​ഞ്ഞാ​റ് മാ​താ​ഭ​വ​നി​ൽ അ​ഭി​ലാ​ഷി​ന്റെ മ​ക​ൻ അ​ല​നെ​യാ​ണ്​ (12) കാ​ണാ​താ​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ തൊ​ഴി​ലാ​ളി​ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി ഒ​മ്പ​ത്​ നാ​ല്​ ക​ണ​ക്ക്​ ഭാ​ഗ​ത്തെ ക​ട​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ട​താ​യി സൂ​ച​ന ന​ൽ​കി. ഇ​തേ​തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്ച തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്ന്​ പ്ര​ത്യേ​ക ബോ​ട്ടി​ൽ സ്കൂ​ബ ടീ​മും മു​ങ്ങ​ൽ​വി​ദ​ഗ്​​ധ​രും പ്ര​ദേ​ശ​ത്ത്​ എ​ത്തി രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ടു​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ദി​വ​സ​ങ്ങ​ളോ​ളം നേ​വി​യു​ടെ സം​ഘ​മ​ട​ക്കം തു​മ്പോ​ളി​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 3.30നാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഫു​ട്​​ബാ​ൾ ക​ളി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ പൊ​ഴി​യി​ൽ​വീ​ണ പ​ന്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.