ആലപ്പുഴ: നഗരസഭ ശതാബ്ദി മന്ദിരം ജൂണിൽ തുറക്കും. 10 കോടി ചെലവഴിച്ച് രണ്ടരവർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തോടെ അഞ്ച് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കിറ്റ്കോക്കായിരുന്നു നിർമാണ ചുമതല.
2020 ഒക്ടോബറിൽ യു.ഡി.എഫ് ഭരണകാലത്താണ് നിർമാണം തുടങ്ങിയത്. ഭരണംമാറി എൽ.ഡി.എഫ് എത്തിയെങ്കിലും പദ്ധതി ഇഴഞ്ഞു. മന്ദിരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയിരുന്നുവെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.