ആലപ്പുഴ: അമ്മയുടെ കരുതലായും ഒരു കുട്ടിയുടെ കുസൃതിയായും വർഷങ്ങളായി തണലായി നിന്ന സ്നേഹം അറ്റുേപായെന്ന് ബേബി ദേവരാജൻ അറിയുന്നത് ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളിലൂടെയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് വിളിച്ച് അമ്മയുടെ ആരോഗ്യ വിവരം അന്വേഷിച്ചിരുന്നു. ഇടക്കിടെ ബേബി എവിടെെയന്ന് ഗൗരിയമ്മ ചോദിക്കുന്നുെണ്ടന്ന് ബന്ധുക്കൾ അറിയിച്ചിരുന്നതായി ബേബി പറയുന്നു.
കഴിഞ്ഞ 12 വർഷമായി ഗൗരിയമ്മയെ ശുശ്രൂഷിച്ചിരുന്ന ബേബിക്ക് അമ്മയുടെ വിയോഗം കരുതലിെൻറ ശൂന്യതയാണ്.12 വർഷം മുമ്പ് ഞാൻ ഇവിടെ നിക്കണമെന്ന് ഗൗരിയമ്മയാണ് പറഞ്ഞത്.
മുമ്പ് ഇടത് പാർട്ടിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ കൂടെ ഞാനും ജെ.എസ്.എസിലേക്ക് മാറി. കുറച്ച് വർഷം മുമ്പ് എെൻറ കൊച്ചുമകെൻറ ശബരിമലയിൽ പോകാനുള്ള കെട്ട് മുറുക്കിന് ഗൗരിയമ്മയെ ക്ഷണിച്ചിരുന്നു. ഗൗരിയമ്മ അമ്പലത്തിൽ വരികയും ചടങ്ങ് തീരുന്നത് വരെ അവിടെ തുടർന്നതും അത്ഭുതത്തോടെയാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.