സ​ച്ചാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ഘ​ട​കം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം സ​മ​സ്ത ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹ​ദി​യ​ത്തു​ല്ല ത​ങ്ങ​ള്‍

അ​ല്‍ ഹൈ​ദ​റൂ​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​ച്ചാ​ര്‍ ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണം

ആ​ല​പ്പു​ഴ: സ​ച്ചാ​ര്‍ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് സ​ച്ചാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ഘ​ട​കം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​മ്മി​റ്റി മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്ക​ണം. ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം പി​ന്നാ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച സ​ച്ചാ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന് പൂ​ര്‍ണ​മാ​യും അ​വ​കാ​ശ​പ്പെ​ട്ട സ്‌​കോ​ള​ര്‍ഷി​പ് കേ​ര​ള​ത്തി​ല്‍ 80:20 അ​നു​പാ​ത​ത്തി​ല്‍ ന​ട​പ്പാ​ക്കു​ക​യും കോ​ട​തി​വി​ധി​യു​ടെ മ​റ​വി​ല്‍ ഈ ​ആ​നു​കൂ​ല്യ​ത്തി​ല്‍നി​ന്ന്​ കൂ​ടു​ത​ലാ​യി മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന് നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഇ​പ്പോ​ഴ​ത്തെ വ്യ​വ​സ്ഥ​ക​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മു​സ്‌​ലിം​ക​ള്‍ക്ക് മാ​ത്ര​മാ​യി ശി​പാ​ര്‍ശ ചെ​യ്യ​പ്പെ​ട്ട സ​ച്ചാ​ര്‍ ക​മ്മി​റ്റി​യു​ടെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ണ​മാ​യും സ​മു​ദാ​യ അം​ഗ​ങ്ങ​ള്‍ക്ക് ന​ല്‍ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ​സ്ത ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ഹ​ദി​യ​ത്തു​ല്ല ത​ങ്ങ​ള്‍ അ​ല്‍ ഹൈ​ദ​റൂ​സി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം​ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ.​എം. ന​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ച്ച്. ബ​ഷീ​ര്‍ കു​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു.

ഒ.​എം. ഖാ​ന്‍ (കെ.​എ​ന്‍.​എം), അ​ബ്​​ദു​ല്‍ ഹ​ക്കീം പാ​ണാ​വ​ള്ളി, ന​വാ​സ് ജ​മാ​ല്‍, വി.​എ. അ​മീ​ന്‍ (ജ​മാ​അ​െ​ത്ത ഇ​സ്‌​ലാ​മി), എ.​പി. നൗ​ഷാ​ദ്, ഷ​മീ​ര്‍ ഫ​ലാ​ഹി (കെ.​എ​ന്‍.​എം മ​ര്‍ക്ക​സ്സു​ദ​അ്​​വ), എം. ​ബ​ഷീ​ര്‍ (വി​സ്ഡം), ഇ. ​അ​ബ്​​ദു​ല്‍ അ​സീ​സ്, എ.​എം. റ​ഷീ​ദ് (എം.​ഇ.​എ​സ്), ക​മാ​ല്‍ എം. ​മാ​ക്കി​യി​ല്‍, ടി.​എ.​എം. ഹ​സ​ന്‍, ന​സീ​ര്‍ പു​ന്ന​യ്ക്ക​ല്‍ (കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് കൗ​ണ്‍സി​ല്‍), കെ. ​റ​ഫീ​ഖ് (മെ​ക്ക), എം. ​ഷം​സു​ദ്ദീ​ന്‍ (എം.​എ​സ്.​എ​സ്) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​മ​സ്ത ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹ​ദി​യ​ത്തു​ല്ല ത​ങ്ങ​ള്‍ അ​ല്‍ ഹൈ​ദ​റൂ​സി ചെ​യ​ര്‍മാ​നും മു​സ്‌​ലിം​ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ.​എം. ന​സീ​ര്‍ ജ​ന​റ​ല്‍ ക​ണ്‍വീ​ന​റു​മാ​യ സ​ച്ചാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി​ക്ക് യോ​ഗം രൂ​പം ന​ല്‍കി.

Tags:    
News Summary - The Government should take steps to implement the recommendations of the sachar Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.