ഒ​റ്റ​മ​ശ്ശേ​രി​യി​ൽ പു​ലി​മു​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ

ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം

കടലേറ്റം ഒറ്റമശ്ശേരിയെ സംരക്ഷിക്കും -മന്ത്രി പി. പ്രസാദ്

ആ​ല​പ്പു​ഴ: ഒ​റ്റ​മ​ശ്ശേ​രി തീ​രം സം​ര​ക്ഷി​ക്കാ​നു​ള്ള തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ മ​ന്ത്രി പി. ​പ്ര​സാ​ദ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം​ന​ൽ​കി. ഒ​റ്റ​മ​ശ്ശേ​രി​യി​ൽ പു​ലി​മു​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു നി​ർ​ദേ​ശം.

ടെ​ട്രാ​പോ​ഡു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​രാ​റു​കാ​രോ​ട് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​തി​നാ​യി പ്ര​ദേ​ശ​ത്ത് നി​ര​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ടെ​ട്രാ​പോ​ഡു​ക​ളു​ടെ എ​ണ്ണ​മെ​ടു​ക്കാ​നും നി​ല​വി​ൽ ക​രി​ങ്ക​ല്ലു​ള്ള ഭാ​ഗ​ത്ത് ടെ​ട്രാ​പോ​ഡു​ക​ൾ സ്ഥാ​പി​ച്ച്​ തീ​രം ക​ട​ലേ​റ്റ​ത്തി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം​ന​ൽ​കി. കി​ഫ്ബി, വ​ൻ​കി​ട ജ​ല​സേ​ച​ന വ​കു​പ്പ്, കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്​​ഷ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന്റെ തു​ട​ർ​ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ക​ല​ക്ട​റേ​റ്റി​ൽ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

ടെ​ട്രാ​പോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ഈ​മാ​സം 20ന് ​പു​ന​രാ​രം​ഭി​ക്കും. നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ളും വാ​ഹ​ന​ങ്ങ​ളും ഉ​ട​ൻ എ​ത്തി​ക്കും. കാ​ല​ഹ​ര​ണ​പ്പ​ട്ട ക​ട​ൽ​ഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന കാ​ര്യ​വും ച​ർ​ച്ച​യാ​യി. അ​ന്ധ​കാ​ര​ന​ഴി സം​ബ​ന്ധി​ച്ച് ഫി​ഷ​റീ​സ്, ജ​ല​സേ​ച​ന മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു.

ക​ല​ക്ട​ർ ഹ​രി​ത വി.​കു​മാ​ർ, ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശ്ശേ​രി, ഫാ. ​അ​ല​ക്സാ​ണ്ട​ർ കൊ​ച്ചീ​ക്കാ​ര​ൻ, എ.​ഡി.​എം. എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ, ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ആ​ശ സി.​എ​ബ്ര​ഹാം, കി​ഫ്ബി, വ​ൻ​കി​ട ജ​ല​സേ​ച​നം, കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The ocean will protect Ottamassery -Minister P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.