ആലപ്പുഴ: കോവിഡ് വ്യാപനത്തിൽ ഏർപ്പെടുത്തിയ കർശന ലോക്ഡൗൺ സമാന നിയന്ത്രണത്തിൽ സഹകരിച്ച് കടകേമ്പാളങ്ങൾ അടച്ച് ജനംവീട്ടിലിരുന്നു. നഗര-ഗ്രാമീണ റോഡുകൾ വിജനമായി. അവശ്യസാധനങ്ങളടക്കം വാങ്ങാൻ പുറത്തിറങ്ങിയവരിൽനിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയും വിവാഹം, എയർപോർട്ട്, ഗൃഹപ്രവേശനം, ആശുപത്രി യാത്രികരെയും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരെയും ഐ.ഡി കാർഡ് അടക്കം പരിശോധിച്ചശേഷമാണ് കടത്തിവിട്ടത്. മതിയായ കാരണമില്ലാെത എത്തിയവരെ താക്കീത് നൽകി തിരിച്ചയച്ചു. ഞായറാഴ്ചയും നിയന്ത്രണം തുടരും.
ആലപ്പുഴ മാര്‍ക്കറ്റില്‍ പച്ചക്കറി ഹോള്‍സെയില്‍ കടകൾ തുറന്നു. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മുല്ലയ്ക്കല് തെരുവ് പൂര്‍ണമായും അടഞ്ഞു.
ജില്ലയിൽ 38 കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തി. ആകെ 77 സര്‍വിസാണുള്ളത്. 15 ദീര്‍ഘദൂര സര്‍വിസും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കായി 23 ഓര്‍ഡിനറി സര്‍വിസുമാണ് നിരത്തിലിറങ്ങിയത്.
പ്ലസ് ടു പരീക്ഷക്കെത്തിയ വിദ്യാര്ഥികളൊഴിച്ചാല് യാത്രക്കാര്‍ തീരെ കുറവായിരുന്നെന്ന് അധികൃതർ പറഞ്ഞു. ജില്ലയില്‍ ബോട്ട് സര്‍വിസും ഭാഗികമായി നടത്തി. പ്ലസ് ടു പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്കായാണ് 15ലധികം സർവിസ് നടത്തിയത്.
പലയിടത്തും രോഗഭീതി തിരിച്ചറിഞ്ഞ് വ്യാപാരികൾ നിയന്ത്രണങ്ങളോട് സഹകരിച്ച് രണ്ടുദിവസം വ്യാപാരത്തിന് അവധി നൽകി. അവശ്യസേവന വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസ്, സ്വയംഭരണ സ്ഥാപനം, കോവിഡ് അനുബന്ധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ ഓഫിസുകളിലെത്തി. അവശ്യസാധനങ്ങളായ മെഡിക്കൽ സ്റ്റോർ, ഭക്ഷണസാധനം, പച്ചക്കറി, പാല്, മീന്‍, ഇറച്ചിക്കടകള്‍ എന്നിവ കോവിഡ് മാനദണ്ഡം പാലിച്ച് തുറന്നു.
ശനിയാഴ്ച രാവിലെ മുതല്‍ റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. കൃത്യമായ ഇടവേളകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചാണ് പരിശോധന നടത്തിയത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനവും നഗരത്തിലെ ഹോട്ടലുകള്‍ പാർസല്‍ സംവിധാനവുമൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.