കായംകുളം: സ്കൂട്ടറില്‍ സഞ്ചരിച്ച യുവാവിനെ കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചശേഷം ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗമായ വള്ളികുന്നം ഇലിപ്പക്കുളം ചുനാട് അയ്യപ്പയില്‍ എൻ.എസ്. ശ്രീകുമാറിെൻറ മകന് ഹരിഗോവിന്ദിനെയാണ് (23) രണ്ടംഗ സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കാപ്പില്‍ വിശ്വഭാരതി സ്കൂളിന് കിഴക്കുവശത്ത് വെച്ചായിരുന്നു സംഭവം.
ഹെല്‍മറ്റ് ധാരിയായ യുവാവ് ലിഫ്റ്റ് ചോദിക്കാനെന്ന തരത്തിൽ െകെ കാണിച്ച് നിർത്തിയശേഷം കുരുമുളക് സ്പ്രേ അടിച്ചു. തുടര്‍ന്ന് മറ്റൊരു യുവാവ് ബൈക്കിലെത്തി വടികൊണ്ട് പുറത്തടിക്കുകയായിരുെന്നന്ന് ഹരിഗോവിന്ദ്് കായംകുളം പൊലീസിൽ നല്കിയ പരാതിയില്‍ പറയുന്നു.
ബൈക്കില്‍ അക്രമിസംഘം പിന്തുടര്ന്നപ്പോള് സ്കൂട്ടര്‍ വേഗത്തിലാക്കി അടുത്ത കടയിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്. സമാനമായ പല സംഭവങ്ങളും സമീപപ്രദേശത്ത് അടുത്തിയിടെ നടന്നതായി പരിസരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.