ആലപ്പുഴ: കോവിഡ് കാലത്ത് ലൈബ്രറി പുസ്തകങ്ങൾ വിദ്യാർഥികളുടെ വീട്ടിലെത്തിച്ച് ആലപ്പുഴ എസ്.ഡി കോളജിെൻറ പുതുപരീക്ഷണം. ഓൺലൈൻ സംവിധാനത്തിലൂടെയാണ് പുസ്തകങ്ങൾ കൈകളിലെത്തുന്നത്. library.sdcollege.in വഴി കാറ്റ്ലോഗിൽ കയറി വിദ്യാർഥികൾക്ക് ആവശ്യമുള്ള പുസ്തകം സെലക്ട് ചെയ്യണം.
ഇതിനുശേഷം sanathanam.library@gmail.com എന്ന ഇ-മെയിലിലേക്ക് വിവരം കൈമാറിയാൽ ഉടൻ പുസ്തകം വീടുകളിലെത്തും. ഇതിനായി കോളജിലെ എൻ.എസ്.എസ് യൂനിറ്റും ലൈബ്രറിയും ഒത്തൊരുമിച്ച് 'സനാതന ലൈബ്രറി @ ഡോർസ്റ്റെപ്' എന്നാണ് പേരിട്ടിരിക്കുന്നത്. കോളജിലെത്തുന്ന എൻ.എസ്.എസ് യൂനിറ്റ് വളൻറിയർമാർ അവരുടെ പ്രദേശത്തേക്കുള്ള പുസ്തകങ്ങൾ ഇരുചക്രവാഹനത്തിലാണ് കൊണ്ടുപോകുന്നത്. മടക്കിവാങ്ങുന്നതും അങ്ങനെതന്നെ. പുസ്തകം തിരിച്ചേൽപിക്കാനുള്ള കാലാവധി 15 ദിവസമാണ്. അതിന് സാധിച്ചില്ലെങ്കിൽ ഓൺലൈനിൽ രണ്ടുതവണ പുതുക്കാനും അവസരമുണ്ട്. 60,000ത്തോളം പുസ്തകശേഖരമുള്ള ലൈബ്രറിയുടെ പ്രവർത്തനം രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ്. പഠനത്തിന് സഹായകരമാകുന്ന എല്ലാവിഷയത്തിലെയും പുസ്തകങ്ങളാണ് കൂടുതലും തെരഞ്ഞെടുക്കുന്നതെന്ന് ലൈേബ്രറിയൻ അരുൺ കിഷോർ 'മാധ്യമ'ത്തോട് പറഞ്ഞു.
കലാലയത്തിൽ 2200 കുട്ടികൾ പഠിക്കുന്നുെണ്ടങ്കിലും ലൈബ്രറി ഉപയോഗിക്കുന്നത് 1500 കുട്ടികൾ മാത്രമാണ്. അധ്യാപകരും സഹപാഠികളും പുസ്തവുമായി വീട്ടിലെത്തിയപ്പോൾ നല്ല പ്രതികരമാണ് വിദ്യാർഥികളിൽനിന്ന് ലഭിച്ചത്. പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണികൃഷ്ണപിള്ളക്ക് പുസ്തകങ്ങൾ കൈമാറിയാണ് പ്രവർത്തനത്തിന് തുടക്കമിട്ടത്. ലൈേബ്രറിയൻ അരുൺ കിഷോർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.എസ്. ലക്ഷ്മി, നീത പ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.