അരൂർ: കേന്ദ്ര സഹമന്ത്രി സമുദ്രോല്പന്ന കയറ്റുമതി ശാല സന്ദർശിച്ചു. കേന്ദ്ര വാർത്ത വിതരണ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ചന്തിരൂരിലെ സമുദ്രോല്പന്ന കയറ്റുമതിശാല സന്ദർശിച്ചത്.
മത്സ്യ സംസ്കരണ തൊഴിലാളികൾ, കയറ്റുമതി വ്യവസായികൾ എന്നിവരുമായി വ്യവസായത്തിലെ പ്രതിസന്ധികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടത്തി.
ഒരു മണിക്കൂറോളം അദ്ദേഹം കയറ്റുമതി ശാലയിൽ ചെലവഴിച്ചു. മത്സ്യ സംസ്കരണത്തിന്റെ വിവിധഘട്ടങ്ങൾ അദ്ദേഹം നേരിൽക്കണ്ട് മനസ്സിലാക്കി. ബി.ജെ.പി നേതാക്കളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.