കുട്ടനാട്: രാമങ്കരി മണലാടി ഭാഗത്ത് വഴിത്തർക്കത്തോടനുബന്ധിച്ച് നടന്ന പ്രശ്നത്തിൽ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. രാമങ്കരി മണലാടി മടത്തിപ്പറമ്പിൽ വീട്ടിൽ കിഷോർകുമാർ (41), മടത്തിപ്പറമ്പിൽ സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിെൻറ മേൽനോട്ടത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽപേർ വരുംദിവസങ്ങളിൽ അറസ്റ്റിലായേക്കും.
കുട്ടനാട്: രാമങ്കരി പഞ്ചായത്തിൽപ്പെട്ട മണലാടി പട്ടികജാതി കോളനിയിൽ പൊലീസ് നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കോളനിയിലേക്ക് വഴിവെട്ടുന്നതുസംബന്ധിച്ച് കോളനി നിവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിെൻറ തുടർച്ചയെന്നോണം പൊലീസ് നിരന്തരം വീടുകളിൽ കയറി സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെ പീഡിപ്പിക്കുകയും കതക് ചവിട്ടിത്തുറന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയുമാണ്.
ഇത് അവസാനിപ്പിക്കാൻ പൊലീസ് തയാറായില്ലെങ്കിൽ പ്രതികരിക്കേണ്ടിവരും. മണലാടി കോളനിയിലേക്ക് റോഡ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് പ്രശ്നപരിഹാരം കാണണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.