ആലപ്പുഴ നഗരത്തിൽ 20 വാട്ടര്‍ കിയോസ്കുകൾ സജ്ജം ഇനി കുറഞ്ഞ നിരക്കിൽ ശുദ്ധജലം

ആ​ല​പ്പു​ഴ: അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ 19 വാ​ര്‍ഡി​ലാ​യി സ്ഥാ​പി​ച്ച 20 വാ​ട്ട​ര്‍ കി​യോ​സ്കു​ക​ൾ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്. സ​ലാം എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം.​എ​ല്‍.​എ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. വാ​ട്ട​ര്‍ അ​തോ​റി​റ്റി പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ എ​സ്.​എ​ല്‍. ജ​യ​രാ​ജ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ. ​ഷാ​ന​വാ​സ്, കെ. ​ബാ​ബു, ബീ​ന ര​മേ​ശ്, ബി​ന്ദു തോ​മ​സ്, ആ​ര്‍. വി​നീ​ത, കൗ​ണ്‍സി​ല​ര്‍മാ​രാ​യ എം.​ആ​ര്‍. പ്രേം, ​ന​സീ​ര്‍ പു​ന്ന​ക്ക​ല്‍, വാ​ട്ട​ര്‍ അ​തോ​റി​റ്റി സൂ​പ്ര​ണ്ടി​ങ്​ എ​ന്‍ജി​നീ​യ​ര്‍ ഷീ​ജ, സെ​ല​സ്റ്റീ​ന ബാ​യ്, ശ്യാം, ​ജ​യ​ശ്രീ, പ്ര​വീ​ണ്‍, അ​നി​ല്‍, ഷെ​മീ​ര്‍, ബി​ജോ​യ്, നി​ധീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​ലി​ശ്ശേ​രി, വാ​ട​ക്ക​ല്‍, ഇ​ര​വു​കാ​ട്, തു​മ്പോ​ളി, എം.​ഒ വാ​ര്‍ഡ്, മം​ഗ​ലം, കാ​ളാ​ത്ത്, മ​ന്ന​ത്ത് ,വ​ലി​യ​കു​ളം, ല​ജ​ന​ത്ത്, വാ​ട​ക്ക​നാ​ല്‍, ക​ര​ള​കം, ആ​ശ്ര​മം, സി​വി​ല്‍സ്റ്റേ​ഷ​ന്‍, ഹൗ​സി​ങ്​ കോ​ള​നി, റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍, തി​രു​വ​മ്പാ​ടി, പു​ന്ന​മ​ട, പ​ള്ളാ​ത്തു​രു​ത്തി എ​ന്നീ 19 വാ​ര്‍ഡി​ലാ​യാ​ണ് 20 വാ​ട്ട​ര്‍ കി​യോ​സ്കു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യി​ല്‍നി​ന്നെ​ടു​ക്കു​ന്ന ജ​ലം റി​വേ​ഴ്സ് ഓ​സ്മോ​സി​സ് പ്ര​വ​ര്‍ത്ത​നം വ​ഴി ശു​ദ്ധീ​ക​രി​ച്ചാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മ​ര്‍ദ​ത്തി​നാ​യി ഭൂ​ത​ല​ത്തി​ല്‍ പ്ര​ത്യേ​ക ടാ​ങ്ക് സ്ഥാ​പി​ച്ച് പ​മ്പി​ങ്​ സു​ഗ​മ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഓ​രോ ടാ​ങ്കി​ലും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ൾ​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. കി​യോ​സ്കു​ക​ളു​ടെ പ​രി​പാ​ല​നം ന​ഗ​ര​സ​ഭ​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 2.15 കോ​ടി ചെ​ല​വ​ഴി​ച്ച് ഫ്ലോ​മാ​ക്സ്, വാ​ട്ട​ര്‍ വേ​ള്‍ഡ് ക​മ്പ​നി​ക​ളാ​ണ് വ​ര്‍ക്കു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.