പൊ​ടി​യാ​ടി -തി​രു​വ​ല്ല റോ​ഡി​െൻറ നി​ര്‍മാ​ണ​ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം പൊ​ടി​യാ​ടി​യി​ല്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

വികസനപ്രവര്‍ത്തനത്തിൽ ഒരു രൂപയുടെ പോലും അഴിമതിയില്ല –മ​ന്ത്രി ജി. സുധാകരൻ

ആ​ല​പ്പു​ഴ: ഒ​രു​രൂ​പ​യു​ടെ പോ​ലും അ​ഴി​മ​തി ഇ​ല്ലാ​തെ​യാ​ണ് വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഒ​രു​പ​ദ്ധ​തി പോ​ലും ന​ട​ത്താ​തി​രി​ക്കി​ല്ല. എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ക​ണ്ട് ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ​രി​ഹ​രി​ച്ചും പ​രി​ഗ​ണി​ച്ചു​മാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​െൻറ ര​ണ്ടാം​ഘ​ട്ട​മാ​യ പൊ​ടി​യാ​ടി-​തി​രു​വ​ല്ല റോ​ഡി​െൻറ നി​ര്‍മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പൊ​ടി​യാ​ടി​യി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ഡ്വ. മാ​ത്യു ടി. ​തോ​മ​സ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം സാം ​ഈ​പ്പ​ന്‍, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ബി​നി​ല്‍ കു​മാ​ര്‍, അ​ഡ്വ. ആ​ര്‍. സ​ന​ല്‍കു​മാ​ര്‍, അ​ല​ക്‌​സ് ക​ണ്ണ​മ​ല, പൊ​തു​മ​രാ​മ​ത്ത്​ നി​ര​ത്തു​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ ബി. ​വി​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.