ആലപ്പഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സമരസമിതി സുപ്രീംകോടതിയിൽ. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിയില്ലാതെയാണ് മണ്ണുനീക്കം നടക്കുന്നതെന്നും ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന ഖനനം അവസാനിപ്പിക്കാൻ അടിയന്തര നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേന്ദ്രത്തെ എതിർ കക്ഷിയാക്കി സമരസമിതി നേതാവ് തോട്ടപ്പള്ളി സ്വദേശി സുരേഷ്കുമാറാണ് ഹരജി നൽകിയത്.
കുട്ടനാട്ടിലെ പ്രളയം തടയാനാണ് മണ്ണ് മാറ്റുന്നത് എന്ന വാദം പുകമറയാണെന്നും തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായാണ് ഈ നടപടിയെന്നും ഹരജിയിൽ ആരോപിക്കുന്നു. ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ മണൽത്തിട്ട അനധികൃതമായി നീക്കുന്നതിനാൽ തീരം ഇടിയുന്നത് ഇവിടത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നുവെന്നും സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഡ്വ. പി. ജയിംസ് മുഖേനയാണ് ഹരജി നൽകിയത്. ഖനനത്തിനെതിരെ നേരത്തേ ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.