ആലപ്പുഴ: ഇരട്ടകൾക്കൊപ്പം കുടുംബത്തിലേക്ക് മൂന്നുപേർക്ക് ഫുൾ എ പ്ലസ്കിട്ടിയതിെൻറ സന്തോഷത്തിലാണ് വീട്ടുകാർ. ആലപ്പുഴ വലിയമരം ആഞ്ഞിലിപറമ്പ് നസീർ അബ്ദുല്ല-ഹൗലത്ത് ദമ്പതികളുടെ മകളും ആലപ്പുഴ സെൻറ് േജാസഫ്സ് ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർഥിനിയുമായ റംസി നസീറാണ് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയത്.
ഹൗലത്ത് കലവൂർ കെ.എസ്.ഡി.പി ജീവനക്കാരിയാണ്. നസീർ അബ്ദുല്ലയുടെ സഹോദരനും മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയുമായ സുധീർ അബ്ദുല്ലയുടെ ഇരട്ടക്കുട്ടികൾക്കും എ പ്ലസ് കിട്ടിയത് ഇരട്ടി മധുരം നൽകി. പ്രാരബ്ധങ്ങളോട് പടവെട്ടിയാണ് ഇരട്ടകളായ ഫർഹയും ഫൻഹയും മിന്നുംവിജയം നേടിയത്. ഇവരും ആലപ്പുഴ സെൻറ് േജാസഫ്സ് ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർഥികളാണ്. മാതാവ്: ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.