തുറവൂർ: തുറവൂർ - അരൂർ ഉയരപ്പാതയുടെ (എലിവേറ്റഡ് ഹൈവേ) മൂന്നാമത്തെ ടെസ്റ്റ് പൈലിങ് കോടംതുരുത്തിൽ തുടങ്ങി.അരൂർ മുതൽ തുറവൂർ ജങ്ഷൻവരെ 10 ഇടങ്ങളിലാണ് ടെസ്റ്റ് പൈലിങ് നടക്കുന്നത്. തുറവൂർ ജങ്ഷന് വടക്കുവശം 200 മീറ്റർ മാറി നാലുവരി പാതയുടെ കിഴക്കുവശമാണ് ആദ്യ പൈലിങ് നടത്തിയത്.
മണ്ണിന്റെ ഘടനക്ക് വ്യത്യാസം കണ്ടെത്തിയാൽ സാംപിൾ പൈലിങ്ങിന്റെ എണ്ണം കൂടിയേക്കും. 50 മീറ്റർ താഴ്ചയിലാണ് പൈലിങ് ജോലി. ഇതിനൊപ്പം പാതയിൽ ഈയാഴ്ച മണ്ണ് പരിശോധന പൂർത്തിയാകും. ആദ്യഘട്ടത്തിൽ 100 മീറ്റർ അകലത്തിലായിരുന്നു മണ്ണ് പരിശോധന. അതത് ദിവസം സാമ്പിളായി ശേഖരിക്കുന്ന മണ്ണ് ട്രെയിൻ മാർഗം ഡൽഹിയിലെ സ്വകാര്യ ലാബിലേക്ക് അയയ്ക്കുകയാണ്.
അരൂർ മുതൽ തുറവൂർ വരെ മുന്നൂറിലധികം സ്ഥലങ്ങളിൽ നിന്നാണ് സാമ്പിളുകൾ എടുത്തത്. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമായി പ്രവർത്തിക്കുന്ന അശോക് ബിൽഡ് കോൺ കമ്പനിയാണ് നിർമാണം നടത്തുന്നത്. നിലവിലെ പാതയുടെ മധ്യത്തിൽ കൂറ്റൻ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ് പാത ഒരുക്കുന്നത്. 1668.50 കോടി രൂപയാണ് പദ്ധതിച്ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.