മാന്നാർ: പൊതുവിജ്ഞാനത്തിൽ മികവ് പുലർത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി രണ്ടരവയസുകാരി.
മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് സമീപം ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന ദമ്പതികളുടെ ഏക മകളായ സൈന ഷഫീറാണ് റെക്കോർഡിനർഹയായത്.
ഇന്ത്യയെയും ഉപഗ്രഹങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയാണ് കൊച്ചുമിടുക്കി മികവ് കാട്ടിയത്. കേരളത്തിലെ പതിനാല് ജില്ലകളെക്കുറിച്ചുള്ള അറിവ്, ദേശിയ ഗാന ആലാപനം, കാർട്ടൂൺ കഥപാത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ്, വിപരീത പദങ്ങൾ, മഴവില്ല് നിറങ്ങൾ, എന്നിവ ആയിരുന്നു യോഗ്യത റൗണ്ടിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.