ആലപ്പുഴ: ലോക്ഡൗണിൽ അടഞ്ഞുകിടന്ന വീട്ടിൽനിന്ന് 20 പവൻ കവർന്ന കേസിൽ എട്ടുമാസത്തിനുശേഷം പ്രതികൾ അറസ്റ്റിൽ. കൊറ്റംകുളങ്ങര തിരുനെല്ലിയിൽ നിജീഷ് (33), കൊറ്റംകുളങ്ങര പൂജപറമ്പിൽ എസ്. വേണു (46) എന്നിവരെ നോർത്ത് പൊലീസിെൻറ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
ഏപ്രിൽ 30ന് കാളാത്ത് തോപ്പുവെളി ഭാഗത്തെ വീട്ടിൽനിന്നാണ് സ്വർണം കവർന്നത്. പുന്നമടയിലെ റിസോർട്ടിലെ ഷെഫ് തമിഴ്നാട് സ്വദേശി കുമാറും കുടുംബവും താമസിച്ചിരുന്ന വീടായിരുന്നു ഇത്. ലോക്ഡൗണിനിടെ ഭാര്യാസഹോദരന്‍ ഹൃദയാഘാതമുണ്ടായതോടെ കുമാറും കുടുംബവും തമിഴ്നാട്ടിലേക്ക് പോയി. തുടർന്ന് ക്വാറൻറീലായ ഇവർക്ക് മടങ്ങിവരാനായില്ല.
ഈ സമയം വീട്ടുടമ പറമ്പിലേക്കെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ പൊളിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിഞ്ഞത്.
മുറിയിൽ കറിമസാല പൗഡർ വിതറിയും ബാത്ത്റൂമിലെ വെൻറിലേഷെൻറ രണ്ട് ചില്ലുകളും ഊരിമാറ്റിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്പതിലധികം ഫിംഗർ പ്രിൻറും സ്വർണം പണയപ്പെടുത്താൻ സാധ്യതയുള്ള സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചുമാണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടിച്ച സ്വർണം ആലപ്പുഴയിലെയും ആലുവയിലെയും ജ്വല്ലറിലാണ് വിറ്റതെന്നും പൊലീസ് കണ്ടെത്തി.
ജില്ല പൊലീസ് മേധാവി പി.എസ്. സാബു, ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്. ജയരാജ്, ആലപ്പുഴ നോര്‍ത്ത് എസ്.എച്ച് ഒ. വിനോദ്, എസ്.ഐ ടോള്‍സണ്‍ ജോസഫ്, എസ് ഐ നെവിന്, എ.എസ്.ഐ മോഹന്‍കുമാര്‍, സൈബര്‍ വിദഗ്ധന്‍ എ.എസ്.ഐ സുധീര്‍, സി.പി.ഒമാരായ ബിനോജ്, വിഷ്ണു, സാഗര്‍, പ്രവീഷ്, ജോസഫ് ജോയ്, ഷിനോയ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.