ആലപ്പുഴ: കാജൽ നോബിളിനും ഗൗതം കൃഷ്ണക്കും ഉജ്ജ്വലബാല്യം പുരസ്കാരം. കോവിഡ് ബാധിതർക്ക് സഹായഹസ്തം നൽകിയതിനാണ് പുന്നപ്ര കാർമൽ ഇൻറർനാഷനൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഗൗതം കൃഷ്ണ അവാർഡിന് അർഹനായത്.
ആലപ്പുഴ കളർകോട് സനാതനപുരം അംബുജ ഭവനിൽ ഓട്ടോഡ്രൈവർ ജയദേവിെൻറയും അംഗൻവാടി വർക്കർ രമ്യ സുധെൻറയും മകനാണ്. ഏകാംഗ തെരുവുനാടകങ്ങൾ അവതരിപ്പിച്ച് സമ്മാനം നേടിയിട്ടുണ്ട്. കാർമൽ ഇൻറർനാഷനൽ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഗൗരി കൃഷ്ണയാണ് സഹോദരി. ആലപ്പുഴ സെൻറ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനി കാജൽ നോബിൾ പുന്നപ്ര കളത്തിൽ അധ്യാപക ദമ്പതികളായ കെ.ജെ. നോബിെൻറയും എലിസബത്ത് ബേബിയുടെയും മകളാണ്.
ക്വിസ്, പ്രസംഗം, ഉപന്യാസരചന, കവിതരചന, കഥരചന, കവിത ആലാപനം, കഥാപ്രസംഗം, മാഗസിൻ രചന തുടങ്ങി വിവിധ ഇനങ്ങളിലെ സംസ്ഥാനതലത്തിലടക്കം നിരവധി സമ്മാനം നേടിയിട്ടുണ്ട്. ആലപ്പുഴ നഗരസഭ 2018ൽ കുട്ടികൾക്ക് സംഘടിപ്പിച്ച മോഡൽ പാർലമെൻറിലെ മികച്ച പാർലമെേൻററിയനായിരുന്നു. സഹോദരി: കാവ്യ നോബിൾ. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ജവഹർ ബാലഭവനിൽ നടക്കുന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അരുന്ധതി ആർ. നായർ ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ ഉജ്ജ്വലബാല്യം പുരസ്കാരം നൽകും.
കൊച്ചി: വനിത ശിശു വികസന വകുപ്പിെൻറ 'ഉജ്ജ്വല ബാല്യം 2020'പുരസ്കാരത്തിന് 6-11 വിഭാഗത്തിൽ ഫോട്ടോ ഗ്രഫി,സംഗീതം, നൃത്തം, യോഗ എന്നിവയിൽ മികവാർന്ന പ്രകടനം കാഴ്ചെവച്ച ആൻലിന അജുവും(ഒമ്പത്), 12-18 വിഭാഗത്തിൽ വേദിക് മാത്സ്, മെൻറൽ മാത്സ്, റൂബിസ്ക്യൂബിലെ പ്രകടനം, യോഗ എന്നിവയിൽ മികച്ച പ്രകടനം ചെയ്ത സുമിഷ എസ്. പൈയും (12) അർഹയായി. ആൻലിന മലിനമാകുന്ന പുഴയുടെ ചിത്രങ്ങൾ പകർത്തി 2020ൽ സ്വന്തമായി പ്രദർശനം നടത്തിയിട്ടുണ്ട്. എരൂർ വടക്കെപുറത്ത് ഹൗസിൽ ആൻ മരിയയുടെയും അജു പോളിെൻറയും മകളാണ്.
കൊച്ചി നേവൽ സ്കൂൾ വിദ്യാർഥിയാണ്. എളമക്കരയിലെ രത്നഗൃഹയിൽ മേഘനയുടെയും സുരേഷിെൻറയും മകളാണ് സുമിഷ. എറണാകുളം ഭവൻസ് സ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ്. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഉജ്ജ്വല ബാല്യം പുരസ്കാരം വനിത ശിശുവികസന വകുപ്പ് നൽകി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.