വള്ളികുന്നം: ജീവനക്കാർ ഇല്ലാതായതോടെ വള്ളികുന്നം ബി.എസ്.എൻ.എൽ ഒാഫിസ് അടച്ചുപൂട്ടലിെൻറ വക്കിൽ. ഇരുപതിലേറെ ജീവനക്കാർ ജോലി ചെയ്ത ഒാഫിസിൽ ഇേപ്പാൾ ജൂനിയർ എൻജിനീയർ മാത്രമാണുള്ളത്. തകരാറുകൾ യഥാസമയം പരിഹരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതോടെ ബി.എസ്.എൻ.എൽ ഒഴിവാക്കുന്ന ഉപഭോക്താക്കൾ ദിേനന വർധിക്കുകയാണ്. ആയിരത്തോളം ലാൻഡ്ലൈൻ കണക്ഷനുകളും ആയിരത്തഞ്ഞൂറോളം ഒാൺലൈൻ കണക്ഷനുകളുമാണ് ഇവിടുള്ളത്. 3700 ഗുണഭോക്താക്കളാണ് നേരേത്ത ഉണ്ടായിരുന്നത്.
ജെ.ടി.ഒ കൂടാതെ ഏഴ് ലൈൻമാൻമാരും നിരവധി ഒാഫിസ് ജീവനക്കാരും മൂന്ന് സെക്യൂരിറ്റി ജീവനക്കാരുമാണ് ഇവിടെ പണിയെടുത്തിരുന്നത്. 700 കണക്ഷന് ഒരു ലൈൻമാെൻറ സേവനമാണ് ലഭ്യമായിരുന്നത്. ഇവരെയെല്ലാം ഒരുവർഷം മുമ്പ് വി.ആർ.എസ് നൽകി പറഞ്ഞയച്ചു.
പകരം നിയമനം നൽകാെത അറ്റകുറ്റപ്പണി കരാർ നൽകിയതാണ് പ്രശ്നമായത്. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജൂനിയർ എൻജിനീയർക്ക് ഒറ്റക്ക് കഴിയുന്നുമില്ല. റോഡ് നിർമാണം നടക്കുന്ന സ്ഥലങ്ങളിലും ജലവിതരണ പൈപ്പ് മാറ്റിയിടുന്ന ഭാഗങ്ങളിലും ടെലിഫോൺ കേബിളുകൾ പൊട്ടൽ പതിവുസംഭവമാണ്. ഇതോടൊപ്പം േബ്രാഡ്ബാൻഡ് കണക്ഷൻ സംവിധാനങ്ങളും തകരാർ സംഭവിക്കുന്നു.
ഇത് പരിശോധിക്കാൻ ജൂനിയർ എൻജിനീയർ ഫീൽഡിലേക്ക് പോകുേമ്പാൾ ഒാഫിസ് അടച്ചിടുകയാണ് പതിവ്. അതിനാൽ സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും നിയമിച്ച് പരാതികൾ സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.