ആലപ്പുഴ: നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് 'പടക്കപ്പൽ' കടലോരത്ത്. റോഡ്മാർഗമുള്ള കപ്പൽയാത്രയിലും േനരത്തെ നിശ്ചയിച്ച ബദൽപാത ഒഴിവാക്കിയും വൈദ്യുതി െലെനുകൾ അഴിച്ചുമാറ്റി റെയിൽവേ ലെവൽ ക്രോസ് കടന്നുമാണ് ആലപ്പുഴ കടപ്പുറത്തെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയത്.
60 ടൺ ഭാരമുള്ള ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി-81) പഴയ യുദ്ധക്കപ്പലിെൻറ പടയോട്ടം പുനരാരംഭിച്ചത് വെള്ളിയാഴ്ച പുലർച്ച അഞ്ചിനാണ്. 20 ദിവസത്തിലേറെയായി നിർത്തിയിട്ടിരുന്ന ബൈപാസ് ടോൾ ബൂത്തിന് സമീപത്തുനിന്ന് അൽപദൂരം പിന്നോട്ടുപോയി കൊമ്മാടിയിൽനിന്നാണ് നഗരപാതയിലേക്ക് പ്രവേശിച്ചത്. കൊമ്മാടി ജങ്ഷനിലെത്തിയപ്പോൾ ആദ്യതടസ്സമായി മുന്നിലെത്തിയത് സിഗ്നൽ ലൈറ്റുകളായിരുന്നു. വാഹനസഞ്ചാരം കുറവായതിനാൽ ചില സിഗ്നൽലൈറ്റുകൾ അഴിച്ചുമാറ്റിയാണ് കടന്നുപോകാൻ വഴിയൊരുക്കിയത്. നേരം പുലർന്നതോടെ കപ്പലിെൻറ വരവറിഞ്ഞ് കാഴ്ചക്കാരുടെ എണ്ണവും വർധിച്ചു. ഇതിനിടെ, പാതയോരത്ത് വന്നെത്തിയ ഓരോ തടസ്സങ്ങളും നീക്കാൻ ഏറെ സമയമെടുത്തു.
വേഗത കുറച്ചും നിർത്തിയും മുന്നോട്ടുപോയ കപ്പലിനൊപ്പം സെൽഫിയെടുത്തും ഫോട്ടോയെടുത്തും നാട്ടുകാരും ഒപ്പംകൂടി. കെ.എസ്.ഇ.ബി, പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോെട വൻ സുരക്ഷയൊരുക്കിയാണ് ഓരോ ദൂരവും പിന്നിട്ടത്. ഇതിനിടെ വന്നെത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുപോകാനും അവസരമൊരുക്കി.
ബസ് യാത്രികർക്കും ഇത് കൗതുകകാഴ്ചയായി. റോഡിലൂടെയുള്ള യാത്രയിൽ പലയിടത്തും തടസ്സങ്ങളായിനിന്നത് വലിയമരത്തിെൻറ ശിഖരങ്ങളും വൈദ്യുതികമ്പികളും കേബിളുകളുമായിരുന്നു. ഇവയെല്ലാം മാറ്റി വൻസംഘവും കപ്പലിനൊപ്പമുണ്ടായിരുന്നു. രാവിലെ 8.30ന് ശവക്കോട്ടപ്പാലം കടന്നാണ് യാത്ര പുരോഗമിച്ചത്. രാവിലെ 9.55ന് കോൺവെൻറ് സ്ക്വയറിലെത്തി. ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങളിൽ തട്ടുമെന്നായിരുന്നു ഭീതി. അതിവിദഗ്ധമായി ഈ പ്രതിസന്ധിയും മറികടന്ന് കല്ലൻറോഡിലേക്ക് പ്രവേശിച്ചപ്പോൾ നേരത്തെ നിശ്ചയിച്ച റൂട്ട് മാറ്റി. പിന്നീട്, കലക്ടർ ബംഗ്ലാവിന് സമീപത്തെ 64ാംനമ്പർ ലെവൽ ക്രോസിൽ മുന്നിലെത്തിച്ചു. അപ്പോൾ സമയം നട്ടുച്ചയായിരുന്നു. റെയിൽവേ ക്രോസ് കടക്കുന്നതിന് മുന്നോടിയായി സമീപത്തെ മരച്ചില്ലകൾ വെട്ടിമാറ്റി. രാത്രിയാത്രക്കായി മണിക്കൂറുകളോളം കപ്പൽ നിർത്തിയിട്ടു. രാത്രി 10.30 മുതൽ റെയിൽവേ ക്രോസ് കടത്തുന്നതിെൻറ പ്രാരംഭനടപടി ആരംഭിച്ചു. വൈദ്യുതി ഓഫാക്കി കമ്പികൾ അഴിച്ചുമാറ്റുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കപ്പലുംകൊണ്ടുള്ള പുള്ളർ ഉയരംകുറച്ചാണ് റെയിൽവേ ലൈൻ കടത്തുന്നത്. ലെവൽ ക്രോസ് കടക്കുന്നതിന് നാലുമണിക്കൂർ സമയാണ് റെയിൽവേ അനുവദിച്ചത്. തണ്ണീർമുക്കത്ത് വേമ്പനാട്ടുകായലിൽനിന്ന് സെപ്റ്റംബർ 25ന് ആലപ്പുഴയിലേക്ക് കരമാർഗം പ്രത്യേക വാഹനത്തിലാണ് കപ്പലിെൻറ യാത്ര ആരംഭിച്ചത്.
യുദ്ധസമാനമായ സുരക്ഷയൊരുക്കി ദിവസങ്ങെളടുത്ത് കൊമ്മാടിയിൽ ബൈപാസ് ടോൾ ബൂത്തിനടുത്ത് എത്തിച്ചത് ഒക്ടോബർ രണ്ടിനാണ്. അവിടെനിന്ന് ബൈപാസ് മേൽപാലത്തിൽനിന്ന് ബീച്ചിലേക്ക് ക്രെയിൻവഴി ബീച്ചിലിറക്കാനായിരുന്നു പദ്ധതി. 20 ദിവസം ദേശീതപാത അധികൃതരുടെ അനുമതിതേടി കാത്തുകിടെന്നങ്കിലും കിട്ടിയില്ല. ഇതോടെയാണ് ബദൽമാർഗം സ്വീകരിച്ചത്.
നഗരവീഥിക്ക് ഉത്സവമായി
നഗരവീഥികളിലേക്ക് കപ്പൽ എത്തിയത് ഉത്സവപ്രതീതിയിൽ. വൻ ജനാവലി രാവിലെ മുതൽ നേരത്തെ നിശ്ചയിച്ച പാതയോരത്ത് കാത്തുനിന്നിരുന്നു.
നേരത്തെ കൊമ്മാടിയിൽനിന്ന് പുറപ്പെടുന്ന കപ്പൽ കളപ്പുര-ആറാട്ടുവഴി, കോൺെവൻറ് സ്ക്വയറിലൂടെ കണ്ണൻവർക്കി പാലത്തിന് സമീപത്തെ കൊച്ചുടപ്പാലം, ഡച്ച് സ്ക്വയർ ജങ്ഷൻ, കറുത്തകാളിപ്പാലം വഴി കലക്ടറുടെ ബംഗ്ലാവിന് സമീപത്തെ റെയിൽവേ ലെവൽ ക്രോസിന് മുന്നിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, യാത്രക്കിടെ കോൺവെൻറ് സ്ക്വയർ ജങ്ഷനിൽനിന്ന് വിദഗ്ധമായി കല്ലൻ റോഡിലേക്ക് കടക്കാൻ കഴിഞ്ഞതോടെയാണ് നേരത്തെ നിശ്ചയിച്ച പാതയിലൂടെയുള്ള യാത്ര ഉപേക്ഷിച്ചു. കോൺെവൻറ് സ്ക്വയറിലെ വ്യാപാരസ്ഥാപനങ്ങളിൽ തട്ടാതെയുള്ള സാങ്കേതികവൈദഗ്ധ്യം ഉപയോഗിച്ചാണ് വിജയം കണ്ടത്. കപ്പൽവഹിക്കുന്ന 96 ചക്രങ്ങളുള്ള മള്‍ട്ടി ആക്സില്‍ ബുള്ളറിെൻറ പ്ലാറ്റ്ഫോം തിരിച്ചുതള്ളിയാണ് കല്ലൻറോഡിലേക്ക് പ്രവേശിച്ചത്. ഇതിന് അരമണിക്കൂറിലേറെ സമയമെടുത്തു. കോൺവെൻറ് സ്ക്വയറിലെ വലിയ പ്രതിസന്ധി മറികടന്നതോടെ കൂടുതൽ ആത്മവിശ്വാസമായി. പിന്നീട് പടിഞ്ഞാറോട്ട് തിരിച്ചാണ് ലെവൽക്രോസിന് മുന്നിലെത്തിയത്. കപ്പൽകടന്നുപോകുന്നതിെൻറ ഭാഗമായി മേഖലയിലെ വൈദ്യുതി പൂർണമായും വിച്ഛേദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.