മതേതര രാഷ്‌ട്രത്തിൽ വേണ്ടത് മതസമന്വയം -വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മതേതര രാഷ്‌ട്രത്തിൽ മതസമന്വയമാണ് വേണ്ടതെന്നും കുട്ടിയെ തോളിലേറ്റി മതവിദ്വേഷ മുദ്രാവാക്യം മുഴക്കാൻ ഇന്ത്യയിൽ എങ്ങനെ കഴിയുന്നുവെന്ന് ചിന്തിക്കണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂത്ത്മൂവ്മെന്റ് ആലപ്പുഴ ജില്ല സമ്മേളനം 'യോഗ ജ്വാല' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ സമുദായത്തോടും സമരസപ്പെട്ട് നീങ്ങുന്നതാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലനിർത്താൻ നിയമവാഴ്ച അനിവാര്യമാണ്. ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നത് രാജ്യത്തിന് ആപത്താണ്. ഭരണകൂടങ്ങളുടെ തെറ്റുകളാണ് കോടതികൾ തിരുത്തുന്നത്. അതിനെ അസ്വസ്ഥതയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സൈബർ സേനയുടെ യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനം അദ്ദേഹം നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ അധ്യക്ഷത വഹിച്ചു.

എസ്.എൻ. ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട്, കേന്ദ്ര സമിതി അംഗം കെ.എം. മണിലാൽ, യോഗം കൗൺസിലർമാരായ പി.ടി. മന്മഥൻ, പി.എസ്.എൽ ബാബു, പി.സുന്ദരൻ, യോഗം ഇൻസ്‌പെക്‌ടിങ് ഓഫിസർ എഴുമറ്റൂർ രവീന്ദ്രൻ, യൂനിയൻ സെക്രട്ടറിമാരായ എ. സോമരാജൻ, എം.പി. സെൻ, പത്തനംതിട്ട യൂനിയൻ പ്രസിഡന്റ് കെ. പത്മകുമാർ, പന്തളം യൂനിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - What is needed in a secular state is religious harmony - Vellapally Nadeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.