വള്ളികുന്നം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിൽ മേഘക്ക് ഇനി മുടങ്ങാതെ പഠനം തുടരാം. താമസിക്കുന്ന പ്രദേശത്ത് നെറ്റ് സൗകര്യത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മേഘ വിളിച്ചതനുസരിച്ചാണ് അടിയന്തര വേഗതയിൽ നടപടികളുണ്ടായത്. കാമ്പിശേരി മംഗലശേരിൽ രാധാകൃഷ്ണെൻറയും മോഹനകുമാരിയുടെയും മകളാണ്.
എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസുണ്ടായിരുന്നു. പ്ലസ്ടു പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. ഉപരിപഠനത്തിനായി നടത്തുന്ന ഒാൺലൈൻ ക്ലാസുകൾക്ക് തടസ്സം നേരിട്ടതോടെയാണ് ഉമ്മൻചാണ്ടിയെ വിളിച്ചത്. തുടർന്ന് വൈഫൈ കണക്ഷനുള്ള ഉപകരണങ്ങൾ യൂത്ത് കോൺഗ്രസ് നേതാവ് നിതീഷ് പള്ളിപ്പാടനാണ് വാങ്ങി നൽകിയത്.
ഉട്ടുപുര പ്രവർത്തകർ ഒരു വർഷത്തേക്കുള്ള നെറ്റും ചാർജ് ചെയ്ത് നൽകി. സമീപത്തെ മൂന്ന് വീടുകളിലെ കുട്ടികൾക്ക് ഒാൺലൈൻ പഠനത്തിനായി സൗകര്യം ഉപയോഗപ്പെടുത്താനാകും.
മഠത്തിൽ ഷുക്കൂർ, വള്ളികുന്നം ഷൗക്കത്ത്, നന്ദനം രാജൻപിള്ള, അൻസാർ െഎശ്വര്യ, സജീവ് റോയൽ, നിയാസ് തുടങ്ങിയവർ വീട്ടിലെത്തി സൗകര്യങ്ങൾ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.