ആലപ്പുഴ: കടലിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ കോസ്റ്റൽ പൊലീസ് പിന്തിരിപ്പിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയായ 38കാരിയാണ് ആത്മഹത്യ ചെയ്യാനെത്തിയത്. വ്യാഴാഴ്ച ബീച്ചിലെത്തിയ ഇവർ അങ്ങോട്ടുമിട്ടും സഞ്ചരിച്ചശേഷം മടങ്ങിയിരുന്നു.
വെള്ളിയാഴ്ച വീണ്ടുമെത്തിയ ഇവർ സ്കൂട്ടർ ബീച്ച് പൊലീസ് സ്റ്റേഷെൻറ സമീപത്തുവെച്ച ശേഷം കടൽ ലക്ഷ്യമാക്കി നടക്കുകയായിരുന്നു. സംശയം തോന്നി സ്റ്റേഷനിലെ ഡ്യൂട്ടി ഓഫിസറും സേനാംഗങ്ങളും പിന്നാലെയെത്തി തടഞ്ഞുനിർത്തി അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വിവരിച്ചത്.
ലഘുനിക്ഷേപദ്ധതി നടത്തിപ്പിലുണ്ടായ സാമ്പത്തിക ബാധ്യതയാണ് ഇതിന് പ്രേരകമായതെന്ന് യുവതി പറഞ്ഞു.
വനിത പൊലീസിന് യുവതിയെ കൈമാറി. എ.എസ്.ഐ ജയറാം, സിവിൽ പൊലീസ് ഓഫിസർ സുഭാഷ്, കോസ്റ്റൽ പൊലീസിലെ എസ്. ബിനു, പ്രിൻസ് എന്നിവരുടെ ഇടപെടലാണ് യുവതിയെ പിന്തിരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.