ആലപ്പുഴ: ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച പുതിയ നിയന്ത്രണങ്ങളും ഇളവുകളും അനുവദിച്ച് കലക്ടർ എ. അലക്സാണ്ടർ ഉത്തരവിട്ടു.
പത്രം, പാൽ, ഗ്യാസ്, തപാൽ വിതരണം, പാൽ സൊസൈറ്റി എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കും. ബാങ്കുകൾ രാവിലെ 10 മുതൽ രണ്ടുവരെയാണ് പ്രവർത്തിക്കുക.
ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും പാർസലുകൾ മാത്രം നൽകി രാവിലെ എട്ടുമുതൽ വൈകീട്ട് 7.30 വരെ പ്രവർത്തിക്കാം. റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണസംഘം സ്റ്റോറുകൾ എന്നിവ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം.
പാലും പാലുൽപന്നങ്ങളും മാത്രം വിൽക്കുന്ന ഔട്ട്ലെറ്റുകൾ രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെ.
ആശുപത്രിയിൽ വെച്ചുണ്ടാവുന്ന മരണത്തെത്തുടർന്ന് ആവശ്യമായ വസ്തുവകകൾ, രോഗികളുടെ ചികിത്സക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന ആശുപത്രികളോട് ചേർന്നുള്ള കടകൾ ഒരു ദിവസം പരമാവധി ഒരുമണിക്കൂർ എന്ന പ്രകാരം തുറക്കാം. പൊതുജനങ്ങളുടെ അറിവിലേക്ക് ഇത്തരം കടയുടമയുടെ ഫോൺ നമ്പർ കടയുടെ മുൻഭാഗത്ത് പ്രദർശിപ്പിക്കണം.
ഞായർ
വർക്ഷോപ്പുകൾ, ടയർ റീസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ച വർക്ഷോപ്പുകൾ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ.
തിങ്കൾ
പലചരക്ക്, പഴം-പച്ചക്കറി കടകൾ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ, പ്രിൻറിങ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോ, ഒപ്റ്റിക്കൽ ഷോപ് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ. മൊബൈൽ ഷോപ്, മൊബൈൽ സർവിസ് മൊബൈൽ ആക്സസറീസ് കടകൾ ഒമ്പതുമുതൽ ഒന്നുവരെ,
ചൊവ്വ
ഇലക്ട്രിക്കൽ, പ്ലംബിങ്, പെയിൻറിങ്, കെട്ടിട നിർമാണസാമഗ്രികൾ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ, വർക്ഷോപ്പുകൾ, ടയർ റീസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ച വർക്ഷോപ്പുകൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ.
ബുധൻ
പലചരക്ക്, പഴം-പച്ചക്കറി കടകൾ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെ. മത്സ്യം, മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെ. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ എട്ടുമുതൽ ഒന്നു വരെ, തുണിക്കടകൾ, സ്വർണക്കടകൾ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെ ഓൺലൈൻ വഴി മാത്രം. സ്വർണപ്പണയ സ്ഥാപനങ്ങൾ ഒമ്പതുമുതൽ രണ്ടുവരെ, കോഴിത്തീറ്റ, കാലിത്തീറ്റ തുടങ്ങിയ തീറ്റകൾ വിൽക്കുന്ന കടകൾ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ.
വ്യാഴം
ബേക്കറി രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ, ഒപ്റ്റിക്കൽ ഷോപ് രാവിലെ മുതൽ ഉച്ചക്ക് ഒന്നുവരെ, ഇലക്ട്രിക്കൽ, പ്ലംബിങ്, പെയിൻറിങ്, കെട്ടിട നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെ, വർക്ഷോപ്പുകൾ, ടയർ റീസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ച വർക്ഷോപ്പുകൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ. മഴക്കോട്ട്, കുട, കുട റിപ്പയറിങ് കടകൾ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
വെള്ളി
പ്രിൻറിങ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോ , വളം-കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ.
ശനി
പലചരക്ക്, പഴം-പച്ചക്കറി കടകൾ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെ. മത്സ്യം, മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെ. ബേക്കറി രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ, മലഞ്ചരക്ക് കടകൾ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ, മൊബൈൽ ഷോപ്- മൊബൈൽ സർവിസ്-മൊബൈൽ ആക്സസറീസ് കടകൾ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും പ്രവർത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.