പുഴകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നു

കോതമംഗലം: തുടർച്ചയായ നാല് ദിവസത്തെ പെയ്ത്തിന്​ശേഷം മഴ കുറഞ്ഞതോടെ . ഇതോടെ വെള്ളപ്പൊക്ക ഭീഷണി നിലനിന്ന നഗരസഭ,കുട്ടമ്പുഴ, പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളിലെ ആളുകൾക്ക് ആശ്വാസമായി. കോതമംഗലം പുഴയുടെയും പുഴയിലേക്കുള്ള തോടുകളുടെയും തീരങ്ങളിലെ കൃഷിയിടങ്ങളിൽനിന്നും വെള്ളം ഇറങ്ങിയിട്ടില്ല. അടിവാട് കുത്തുകുഴി റോഡിൽ കുടമുണ്ട പാലത്തിൽനിന്ന്​ വെള്ളം ഇറങ്ങാത്തതിനാൽ അഞ്ചാം ദിവസവും ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ വൈകുന്നതാണ്​ പ്രശ്നം. കുട്ടമ്പുഴ പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി നിൽക്കുന്നതിനാൽ ആദിവാസി മേഖലയിൽ ഗതാഗത തടസ്സമുണ്ട്. സത്രപ്പടി കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ 11 കുടുംബങ്ങളെ സത്രപ്പടി ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.