മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന മുറിക്കല്ല് ബൈപാസ് റോഡിനുവേണ്ടി അനുവദിച്ച തുക കൈമാറാത്തത് പദ്ധതി വൈകിപ്പിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി)കിഫ്ബി നൽകിയ 57 കോടി രൂപയാണ് ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് കൈമാറാത്തത്.
ഏപ്രിൽ ആദ്യ ആഴ്ച തന്നെ പണം കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയറുടെ അക്കൗണ്ടിലേക്ക് കിഫ്ബിയിൽനിന്ന് നിക്ഷേപിച്ചിരുന്നു. എന്നാൽ, ഈ തുക ഇതുവരെ ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള തഹസിൽദാർക്ക് കൈമാറിയിട്ടില്ല. ഇതുമൂലം ഭൂമി ഏറ്റെടുക്കൽ അനിശ്ചിതമായി വൈകുകയാണ്. ഭൂമിയേറ്റെടുക്കൽ വൈകിയാൽ റോഡ് നിർമാണത്തിന്റെ എസ്റ്റിമേറ്റ് തുകയിലും മാറ്റങ്ങൾ വരുമെന്നും വൻനഷ്ടം സംസ്ഥാന സർക്കാറിന് ഉണ്ടാകുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒമ്പത് വിഭാഗങ്ങളായി തിരിച്ചാണ് ഭൂമിയുടെ വില നിർണയം നടത്തിയിരിക്കുന്നത്. ഭൂമി വിട്ടുനൽകാൻ തയാറായവർക്കുള്ള തുക കൈമാറിയാൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കാനാവൂ. ഇതിൽ കാലതാമസം വരുത്തുന്നത് എന്തുകൊണ്ടാണെന്ന് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ട് തുക കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.