പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗന്‍വാടികള്‍ സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 32 അംഗന്‍വാടികളാണ് സ്മാര്‍ട്ടാക്കിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഓരോ അംഗന്‍വാടിക്കും 1.25 ലക്ഷം വീതം 38 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്. ബ്ലോക്ക് പരിധില്‍ ഉള്‍പ്പെടുന്ന വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, എടത്തല, ചൂര്‍ണിക്കര, കീഴ്മാട് പഞ്ചായത്തുകളിലെ 120 വാര്‍ഡിലും ഒരു അംഗന്‍വാടി വീതം സ്മാര്‍ട്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. ഏറ്റവുമൊടുവിൽ കീഴ്മാട് പഞ്ചായത്തിലെ 42ാം നമ്പര്‍ അംഗന്‍വാടിയാണ് സ്മാർട്ടായത്. മുന്‍വര്‍ഷം 15 ലക്ഷമാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതിയുടെ തുടര്‍ച്ചയായി 2023-24 സാമ്പത്തിക വര്‍ഷം 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഓരോ അംഗന്‍വാടിക്കും നിലവിെല സ്ഥലലഭ്യതയനുസരിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.