എൻഡോസൾഫാൻ; ദുരിതബാധിതരുടെ വീടുകളിൽ വൈദ്യുതിയും വെള്ളവും ലഭ്യമാക്കണം -ഹൈകോടതി

കൊ​ച്ചി: കാ​സ​ർ​കോ​ട്ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് നി​ർ​മി​ച്ച വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​നും വെ​ള്ള​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. വീ​ടു​ക​ൾ​ക്ക് ഇ​തു​വ​രെ വൈ​ദ്യു​തി -വാ​ട്ട​ർ ക​ണ​ക്​​ഷ​നു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ വീ​ടു​ക​ൾ ഏ​റ്റെ​ടു​ത്ത് കൈ​മാ​റാ​ത്ത​തി​നെ​തി​രെ സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കൈ​മാ​റാ​നു​ള്ള 36 വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ചെ​ന്നും വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 24 ല​ക്ഷം രൂ​പ ചെ​ല​വു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ ബു​ധ​നാ​ഴ്ച​യും ഓ​ൺ​ലൈ​ൻ മു​ഖേ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു.

വീ​ടു​ക​ൾ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കി ക​ല​ക്ട​റും ഹ​ര​ജി​ക്കാ​രും റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഒ​ക്ടോ​ബ​ർ 15 ന​കം വീ​ടു​ക​ൾ കൈ​മാ​റ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ത​വ​ണ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഹ​ര​ജി 16ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags:    
News Summary - Endosulfan- Electricity and water should be provided to the houses of the affected people - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.