ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ്‌ എം.​ഡി മാ​ധ​വി​ക്കു​ട്ടി, സ്മാ​ര്‍ട്ട്‌ സി​റ്റി മി​ഷ​ന്‍ ലി​മി​റ്റ​ഡ്‌ സി.​ഇ.​ഒ ഷാ​ജി വി. ​നാ​യ​ർ, കെ.​എ​സ്‌.​ആ​ർ.​ടി.​സി ജോ​യ​ന്റ്‌ എം.​ഡി പി.​എ​സ്‌. പ്ര​മോ​ജ്‌ ശ​ങ്ക​ർ എ​ന്നി​വ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ്​ ആ​ധു​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണാ​പ​ത്രം കൈ​മാ​റു​ന്നു. ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌ കു​മാ​ര്‍, വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്‌, ചീ​ഫ്‌ സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍. വേ​ണു, ഹൈ​ബി ഈ​ഡ​ന്‍ എം.​പി, ടി.​ജെ. വി​നോ​ദ്‌ എം.​എ​ല്‍.​എ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്​ മുഖം മാറുന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സ്‌ സ്റ്റാ​ൻ​ഡ്​ ആ​ധു​നീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ് മോ​ഡ​ല്‍ നി​ർ​മാ​ണ​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 12 കോ​ടി രൂ​പ ചെ​ല​വ്‌ വ​രു​ന്ന പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ഫെ​ബ്രു​വ​രി 24ന്‌ ​ന​ട​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ്‌ എം.​ഡി മാ​ധ​വി​ക്കു​ട്ടി, സ്മാ​ര്‍ട്ട്‌ സി​റ്റി മി​ഷ​ന്‍ ലി​മി​റ്റ​ഡ്‌ സി.​ഇ.​ഒ ഷാ​ജി വി. ​നാ​യ​ർ, കെ.​എ​സ്‌.​ആ​ർ.​ടി.​സി ജോ​യ​ന്റ്‌ എം.​ഡി പി.​എ​സ്‌. പ്ര​മോ​ജ്‌ ശ​ങ്ക​ർ എ​ന്നി​വ​ർ ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ചു.

ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌ കു​മാ​ര്‍, വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്‌, ചീ​ഫ്‌ സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍. വേ​ണു, ഹൈ​ബി ഈ​ഡ​ന്‍ എം.​പി, ടി.​ജെ. വി​നോ​ദ്‌ എം.​എ​ല്‍.​എ, പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഷ​ര്‍മി​ള മേ​രി ജോ​സ​ഫ്‌ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സ്‌ സ്റ്റാ​ൻ​ഡി​ന്റെ നി​ര്‍ദി​ഷ്ട സ്ഥ​ലം വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ് സൊ​സൈ​റ്റി​ക്ക്‌ ഉ​ട​മ​സ്ഥാ​വ​കാ​ശ​മി​ല്ലാ​തെ, കൈ​വ​ശാ​വ​കാ​ശ​ത്തോ​ടെ ന​ല്‍കും. ഫു​ട്പാ​ത്ത്‌ ഭൂ​മി കെ.​എ​സ്‌.​ആ​ർ.​ടി.​സി വി​ട്ടു​ന​ല്‍കും. അ​തി​നു ശേ​ഷം മ​ണ്ണ്‌ പ​രി​ശോ​ധ​ന ന​ട​ത്തി ഡി.​പി.​ആ​ർ ത​യാ​റാ​ക്കും.

കാ​രി​ക്കാ​മു​റി​യി​ലെ ഭൂ​മി​യി​ല്‍ കെ.​എ​സ്‌.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ക്കും സ്വ​കാ​ര്യ ബ​സു​ക​ള്‍ക്കും ക​യ​റാ​ൻ ക​ഴി​യു​ന്ന, മൊ​ബി​ലി​റ്റി ഹ​ബി​ന്റെ അ​തേ മാ​തൃ​ക​യി​ലു​ള്ള, കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ്‌ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്‌. യാ​ത്ര​ക്കാ​ര്‍ക്ക്‌ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍, കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ ഈ ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കും. സം​സ്ഥാ​ന ക​ണ്‍സ്ട്ര​ക്ഷ​ന്‍ കോ​ര്‍പ​റേ​ഷ​നാ​ണ്‌ നി​ർ​മാ​ണ​ച്ചു​മ​ത​ല. ആ​ധു​നീ​ക​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ളം കാ​രി​ക്കാ​മു​റി​യി​ലു​ള്ള 2.9 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പു​തി​യ ഹ​ബ് സ്ഥാ​പി​ക്കു​ന്ന​ത്. 

Tags:    
News Summary - Ernakulam KSRTC stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.