കിഴക്കമ്പലം: പട്ടിമറ്റത്ത് ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിർത്തി തലക്കടിച്ച് സ്കൂട്ടറും പണവും കവര്‍ന്ന മൂന്നുപേരെ കുന്നത്തുനാട് പൊലീസ് പിടികൂടി. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്നല്‍ ബിനോയി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പള്ളിപ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷാഫി (31), തൃശൂര്‍ കല്ലൂര്‍ മുട്ടിതടി തയ്യില്‍ വീട്ടില്‍ അനൂപ് (മാടപ്രാവ് അനൂപ് -33) എന്നിവരെയാണ് പിടികൂടിയത്.
മാര്‍ച്ച് 19ന് രാത്രി 7.45ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞുനിർത്തി സ്കൂട്ടറും സ്കൂട്ടറില്‍ ഉണ്ടായിരുന്ന 15,000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തി. സ്കൂട്ടര്‍ പിറ്റേദിവസം കോട്ടമല ഭാഗത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെടുത്തിരുന്നു. മൂന്നുവര്‍ഷം മുമ്പ് സ്ത്രീ ജോലി ചെയ്തിരുന്ന കടയില്‍ ആഗ്നല്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. സ്ത്രീ ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ കൈയില്‍ പണം ഉെണ്ടന്ന് മനസ്സിലാക്കി ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റ് പ്രതികളുമായി കൂടിയാലോചന നടത്തി കവര്‍ച്ച നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ ഒല്ലൂര്‍, വരന്തരപ്പിള്ളി, പെരുമ്പിലാവ് ഭാഗങ്ങളിൽനിന്ന് പിടികൂടുകയായിരുന്നു.
2020 ഡിസംബറില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ മാലമോഷണക്കേസില്‍ അറസ്റ്റിലായ ആഗ്നല്‍ ജയില്‍ മോചിതനായ ശേഷമാണ് ഈ കേസില്‍ ഉള്‍പ്പെടുന്നത്. അനൂപിന് വരന്തപ്പിള്ളി, മതിലകം, ഒല്ലൂര്‍, പുതുക്കാട്, എറണാകുളം നോര്‍ത്ത്, മഞ്ചേരി, കല്പറ്റ എന്നീ പൊലീസ് സ് റ്റേഷനുകളില്‍ കൊലപാതകം, വധശ്രമം, കവര്‍ച്ച എന്നീ കേസുകള്‍ നിലവിലുണ്ട്. നാലുമാസം മുമ്പാണ് ജയില്‍ മോചിതനായത്. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി എന്‍.ആര്. ജയരാജിെൻറ നേതൃത്വത്തില്‍ കുന്നത്തുനാട് പൊലീസ് ഇന്‍സ്പെക്ടര്‍ സി.ബിനുകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എബി ജോര്‍ജ്, എ.എസ്.ഐ എം.എ. സജീവന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എ. അബ്ദുല്‍ മനാഫ്, എന്‍.എ. അജിത്, ടി.എ. അഫ്സല് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.